മധുര തിരുപ്പറംകുൺട്രം മലയിലെ ദർഗയ്ക്ക് സമീപത്തെ ദീപത്തൂണിൽ കാര്‍ത്തികദീപം തെളിയിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ചടങ്ങ്. കനത്ത സുരക്ഷാവലയത്തിലാണ് ദീപം തെളിയിച്ചത്. സുപ്രീംകോടതി നിയോഗിച്ച റിസീവര്‍മാരുടെയും മധുര കലക്ടറുടെയും സാന്നിധ്യത്തിലാണ് ദീപം തെളിയിക്കല്‍.  

നേരത്തെ കാർത്തിക നാളിൽ ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അലക്ഷ്യ ഹർജി പരിഗണിച്ച സുപ്രീംകോടതി ഇന്നലെ വീണ്ടും ദീപം തെളിയിക്കാൻ ഉത്തരവിടുകയായിരുന്നു. തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണ്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നാട്ടിയ സര്‍വേക്കല്ലാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. 

പരമ്പരാഗതമായി പിള്ളയാര്‍ ക്ഷേത്രത്തിലെ മണ്ഡപത്തിലാണ് കാര്‍ത്തിക ദീപം തെളിയിച്ചുപോന്നതെന്നും ദര്‍ഗയിലെ ദീപത്തൂണിലല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചില ഹൈന്ദവ സംഘടനകളാണ് മലയിലെ ദീപത്തൂണില്‍ ദീപം നാട്ടണമെന്ന ആവശ്യമുയര്‍ത്തി രംഗത്തെത്തിയത്. തമിഴ്നാട് സര്‍ക്കാര്‍ ഇത് നിരസിച്ചതാണ് സുപ്രീംകോടതിയോളം എത്തിയത്.

ENGLISH SUMMARY:

The Karthigai Deepam was lit at the lamp pillar near the dargah on Madurai's Thirupparankundram hill under heavy security following a Supreme Court order. Court-appointed receivers and the Madurai Collector were present during the lighting ceremony, which came after the Supreme Court reissued the directive while hearing a contempt petition over non-implementation of an earlier order. The state government had argued that the structure is a British-era survey stone rather than a traditional lamp pillar and that the Karthigai lamp has customarily been lit at the Pillayar temple mandapam. The dispute escalated to the Supreme Court after certain Hindu organizations demanded lighting the lamp at the hilltop pillar and the Tamil Nadu government rejected the request.