കേരള ലോട്ടറിയുടെ പൂജ ബംപർ 12 കോടി രൂപ ഒന്നാം സമ്മാനം JC 234427 നമ്പറിന്. പാലക്കാട് നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കിങ് സ്റ്റാര്‍സ് ഏജന്‍സിയിലെ ഏജന്റ് എസ്.സുരേഷാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വീതം പത്ത് പേർക്ക് ലഭിക്കും. JA 400634, JA 969347, JB 346893, JB 866718, JC 682550, JC 648565, JD 304468, JD 766007, JE 632364, JE 324064. Also Read: പൂജ ബംപറും തൂക്കി പാലക്കാട്; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
ഒന്നാം സമ്മാനം കിട്ടിയ ഭാഗ്യവാനാരെന്ന് സൂചന കിട്ടിയിട്ടില്ല. ഓണം ബംപറടിക്കാത്ത സങ്കടം തീര്‍ന്നെന്ന് ഏജന്‍സി ഉടമ എസ്. സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലും ഒന്നാംസമ്മാനം ലഭിച്ചിട്ടുണ്ട്. ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്ന് പരിശോധിച്ചുവരികയാണെന്നും സുരേഷ്.
മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം പത്ത് പേർക്കാണ് ലഭിക്കുക. പൂജ ബംപറിനായി അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.
പൂജ ബംപർ നറുക്കെടുപ്പ് പൂർത്തിയായതോടെ ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റുകൾ വിപണിയിലെത്തി. പുതിയ ബംപർ ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.