lottery-agent-suresh-pooja-bumper
  • പൂജ ബംപറിന്റെ 12 കോടി രൂപ ഒന്നാം സമ്മാനം നേടിയ JC 234427 എന്ന ടിക്കറ്റ് വിറ്റത് പാലക്കാട്ടാണ്.

പൂജ ബംപറിലും ഭാഗ്യം പാലക്കാടിനൊപ്പം. ഒന്നാം സമ്മാനത്തിന് അർഹമായ  JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റ് വിറ്റത് പാലക്കാട്. സുരേഷിന്റെ കിങ് സ്റ്റാർസ് ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. 12 കോടി രൂപയാണ് പൂജ ബംപറിൻറെ ഒന്നാം സമ്മാനത്തുക. 

 

നേരത്തെയും നിരവധി തവണ ബംപർ ഭാ​ഗ്യം വന്ന ഏജൻസിയാണ് പാലക്കാട്ടെ കിങ് സ്റ്റാർ. ഒരു വർഷത്തിനുള്ളിൽ മൂന്ന് ബംപർ സമ്മാനമാണ് എത്തിയതെന്ന് ഏജന്റ് സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ തവണത്തെ പൂജ ബംപറിന്റെ 12 കോടി രൂപയും അതിനു മുൻപ് സമ്മർ ബംപറിന്റെ പത്ത് കോടിയും കിങ്സ് സ്റ്റാർ ഏജൻസി വഴി വിറ്റ ടിക്കറ്റിനായിരുന്നു. ഇതിനൊപ്പമാണ് ഇന്നത്തെ പൂജ ബംപർ പന്ത്രണ്ട് കോടി. 

 

ബംപറടിച്ചതിന്റെ ആവേശത്തിലാണ് ഏജന്റസ് സുരേഷ്. നേരത്തെ ഓണം ബംപർ പാലക്കാട് അടിക്കാത്തതിൽ എല്ലാവർക്കും വലിയ വിഷമം ഉണ്ടായിരുന്നുവെന്നും അത് ഇത്തവണ ഞങ്ങൾ മാറ്റിയെന്നും സുരേഷ് പറഞ്ഞു. പാലക്കാട് ഭാ​ഗ്യ ജില്ലയാണ്, ഭാഗ്യം പോകുന്നില്ല തിരിച്ചെത്തിയിട്ടുണ്ട്. അടുത്തത് ക്രിസ്മസ് ബംപറാണ്, പ്രതീക്ഷയോടെ തന്നെ മുന്നോട്ടുപോകുമെന്നും സുരേഷ് പറഞ്ഞു. 

 

ലോട്ടറി പ്രേമികൾക്കിടയിൽ പാലക്കാട് ടിക്കറ്റുകൾക്ക് നേരത്തെ തന്നെ പ്രീയമുണ്ട്. പാലക്കാടൻ ടിക്കറ്റുകൾക്ക് സമ്മാനം അടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കരുതുന്നവരാണ് ലോട്ടറിയെടുക്കുന്നവരിൽ പലരും. സമീപകാലത്ത് ഭാഗ്യക്കുറികളുടെ ചരിത്രം എടുത്താൽ കൂടുതൽ ബംപറുകൾ അടിച്ചിട്ടുള്ള ജില്ലകൂടിയാണ് പലക്കാട്. ഈ വിശ്വാസം ഊട്ടിയുറപ്പിക്കാനെന്നോണമാണ് പാലക്കാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിന് തന്നെ പൂജാ ബംപറിന്റെ 12 കോടി യും അടിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The Rs 12 crore first prize of the Kerala Pooja Bumper lottery went to ticket number JC 234427 sold in Palakkad. Reports indicate the ticket was sold through King Stars Agency by agent Suresh, though lottery department records show Suresh purchased the tickets from the government and clarification is awaited on whether he acted as a wholesaler. If he is a wholesaler, the ticket may have passed through other agencies or sellers before reaching the buyer. The win reinforces Palakkad's reputation among lottery buyers as a frequent winner of bumper prizes.