amit-shah
  • ഐഐസിസി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തില്‍ കോണ്‍ഗ്രസിന് രാജ്യം മാപ്പുനല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

എ‌ഐ‌സിസി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തില്‍ പ്രകടമായത് കോണ്‍ഗ്രസിന്റെ നാണമില്ലായ്മയെന്ന് അമിത് ഷാ. കോണ്‍ഗ്രസിന് രാജ്യം മാപ്പുനല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബിജെപി. സോണിയയും രാഹുലും 24 മണിക്കൂറിനകം മാപ്പു പറയണം എന്ന് വക്താവ് പ്രദീപ് ഭണ്ഡാരി ആവശ്യപ്പെട്ടു. ഗായക സംഘത്തിന് നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സേവാദൾ ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട്  സോണിയ ഗാന്ധിക്ക് ബങ്കിം ചന്ദ്ര ചാറ്റർജി കുടുംബം കത്തയച്ചു.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വന്ദേമാതര ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നുമുള്ള ആരോപണം ശക്തമാക്കി മുന്നോട്ട് പോവുകയാണ് ബിജെപി. ഭരണഘടനയെയും രാജ്യത്തിന്‍റെ പരമാധികാരത്തേയും ആണ് കോണ്‍ഗ്രസ് അപമാനിച്ചത്. വന്ദേമാതരം ചൊല്ലേണ്ടതില്ലെന്നാണ് ചടങ്ങിനു ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത്. കേരളത്തില്‍ ആലപിക്കാതിരുന്നത് അതുകൊണ്ടാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും രാജ്യസ്നേഹം ഇല്ലാത്തവര്‍ ആണെന്നും ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി പറ‍ഞ്ഞു 

എ.ഐ.സി.സി. ആസ്ഥാനത്തെ പെരുമാറ്റം നാണക്കേടെന്നും ഇന്ത്യന്‍ സംസ്കാരത്തിലും ദേശീയതയിലും ഗാന്ധി കുടുംബത്തിന് അസ്വസ്ഥത എന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി വിമര്‍ശിച്ചു. ആലാപന ശേഷം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സേവ ദൾ അധ്യക്ഷൻ ബി വി ശ്രീനിവാസിനോടും മുൻ അധ്യക്ഷൻ ലാൽജി ദേശായിയോടും സംസാരിക്കുന്ന ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബെയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 

സംഭവം നിര്‍ഭാഗ്യകരവും ബംഗാൾ ജനതയ്ക്ക് അപമാനവുമായതിനാല്‍ മാപ്പ് പറയണം എന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബാംഗവും ബിജെപി എംഎല്‍എയുമായ സുമിത്രോ ചാറ്റർജി ആവശ്യപ്പെട്ടു. ആദ്യ 2 ചരണങ്ങൾ പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടു പോയെന്നാണ് സേവാദൾ നേതൃത്വം ഹൈക്കമാൻഡിനെ വാക്കാല്‍ അറിയിച്ചത് എന്നാണ് വിവരം. കൃത്യമായ നയം താഴെ തട്ടിലേക്ക് അറിയിക്കണമായിരുന്നു എന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുണ്ട്.

ENGLISH SUMMARY:

The BJP has strongly criticised the Congress over the alleged controversy surrounding the singing of Vande Mataram at the AICC headquarters. Amit Shah said the country would not forgive Congress for the incident, while BJP leaders demanded an apology from Sonia Gandhi and Rahul Gandhi. The controversy has also triggered allegations of procedural lapses within the Congress and calls for legal action.