kasaragod-suicide
  • ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളാണ് ആദ്യം തൂങ്ങി മരിച്ചതെന്നാണ് വിവരം

 

കാസർകോട് ചെമ്മനാട് കോളിയടുക്കത്ത് അച്ഛനെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശികളായ ഗണേശൻ, മകൾ വൈഷ്ണവി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളാണ് മരണകാരണം എന്നാണ് സൂചന. ഒരേ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

 

ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  മകളാണ് ആദ്യം തൂങ്ങി മരിച്ചതെന്നാണ് വിവരം.  മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടതിന് പിന്നാലെ പിതാവ് ഗണേശൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ നാട്ടുകാർ വീട്ടിലെത്തുന്നതിന് മുൻപ് ഗണേശനും തൂങ്ങി മരിക്കുകയായിരുന്നു.  Also Read: പിണറായി കമന്‍റിട്ട ‘കുട്ടി സഖാവി’നേയും പൂട്ടി മെറ്റ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ?


സംഭവത്തെ തുടർന്ന് മേല്പറമ്പ്  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Father and daughter were found dead in their home in Kasargod Chemmanad Koliyadukkam, reportedly due to family issues. The police are investigating the tragic incident.