ഒടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിലെത്തി. വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാനദിനത്തിലായിരുന്നു അമിത് ഷാ എത്തിയത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും വന്നിരുന്നു. തൊട്ടുപിന്നാലെ വന്ദേമാതരം ചൊല്ലി അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞു. പൂര്‍ണരൂപത്തിലായിരുന്നു വന്ദേമാതരം ആലപിച്ചത് . അതേസമയം, സ്പീക്കറുടെ ചായസല്‍ക്കാരം  പ്രതിപക്ഷം  ബഹിഷ്കരിച്ചു. 

 

കഴിഞ്ഞ ദിവസം അമിത് ഷാ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു. പ്രതിപക്ഷം സഹകരിച്ചാന്‍ ചര്‍ച്ച തുടങ്ങാമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ പ്രഭാഷണമല്ല, പ്രസ്താവനയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു

 

Also Read: നീറ്റ് ക്രമക്കേട്: ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ; ക്ഷണം തള്ളി രാഹുല്‍

 

കഴിഞ്ഞ 19 ദിവസമായി സഭയിലെത്താത്ത അമിത് ഷാ ഒടുവില്‍ സഭയ്ക്ക് പുറത്തുവച്ചാണ് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ച നടത്താം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്തുംനല്‍കി. ചര്‍ച്ചയ്ക്കുള്ള ക്ഷണം തള്ളിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി , ഭയം കാരണമാണ് അമിത് ഷാ ഇതുവരെ സഭയില്‍ എത്താതിരുന്നതെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു

ENGLISH SUMMARY:

Amit Shah finally arrived in Lok Sabha on the last day of the monsoon session, alongside Prime Minister Narendra Modi. The house was then adjourned indefinitely after the recitation of Vande Mataram, with the opposition boycotting the Speaker's tea reception.