File photo
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം സഹകരിച്ചാന്‍ ഇന്നുതന്നെ ചര്‍ച്ച തുടങ്ങാമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു. അമിത് ഷായുടെ പ്രഭാഷണമല്ല, പ്രസ്താവനയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ലോക്സഭ ഇന്നും ബഹളത്തില്‍ മുങ്ങി
Also Read: ബിജെപി എംപിയുടെ ‘ലുങ്കി വാല’ പരാമര്‍ശം; രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം
കഴിഞ്ഞ 19 ദിവസമായി സഭയിലെത്താത്ത അമിത് ഷാ ഒടുവില്‍ സഭയ്ക്ക് പുറത്തുവച്ചാണ് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇന്നും നാളെയും ചര്‍ച്ച നടത്താം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്തുംനല്‍കി. ചര്‍ച്ചയ്ക്കുള്ള ക്ഷണം തള്ളിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി , ഭയം കാരണമാണ് അമിത് ഷാ ഇതുവരെ സഭയില്‍ എത്താതിരുന്നതെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു
അമിത് ഷാ എത്താത്തില്‍ ഇന്നും ലോക്സഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രതിപക്ഷ ബഹളം അനാവശ്യമാണെന്നും സഹകരിച്ചാല്‍ ഈ നിമിഷം ചര്‍ച്ച
തുടങ്ങാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കിരണ്‍ റിജിജു പറഞ്ഞു. എഫ്.സി.ആര്‍.എ ബില്‍ ജെ.പി.സിക്കു വിടുന്ന പ്രമേയവും ഖനി ധാതു വിപുലീകരണ നിയന്ത്രണ ഭേദഗതി ബില്ലും ശബ്ദവോട്ടെടെ പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.