parliament-mp-protest-3
  • രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ‌ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ് ലുങ്കിവാല എന്നു വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതി

ബിജെപി എംപി സുഷ്മിത ദേവിന്റെ ലുങ്കിവാല വിളിക്കെതിരായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ സ്തംഭിച്ച് രാജ്യസഭ. അംഗങ്ങൾ സഭയിൽ സംസാരിക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ മുന്നറിപ്പ് നല്‍കി. അതേസമയം ഇന്നും സഭയില്‍ ഹാജരാകാതിരുന്ന അമിത് ഷാ ഏത് വിഷയത്തിലും ചര്‍ച്ചക്ക് തയ്യാറെന്ന് പുറത്ത് പ്രതികരിച്ചു

രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ‌ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ്  ലുങ്കിവാല എന്നു വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതി. ഇന്നലെ സഭാധ്യക്ഷനെ കണ്ട് പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. സുഷ്മിതയെ താക്കീത് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ സുഷ്മിതയെയും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വച്ചു. Also Read: വ്യാജ പോക്സോ കേസ്; നാലര വര്‍ഷത്തിന് ശേഷം പ്രതിയാക്കപ്പെട്ട കുടുംബനാഥനെ കോടതി വെറുതെ വിട്ടു

 

എന്നാൽ ഇത് ചെയർമാൻ അംഗീകരിച്ചില്ല.  ഇരുവരെയും ചേംബറിലേക്ക് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. ഒരു സംസ്കാരത്തെയും അപമാനിക്കരുത് എന്നും സംസാരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും സഭാധ്യക്ഷന്‍ മുന്നറിപ്പ് നല്‍കി. മുണ്ട് ധരിച്ച് സഭയിലെത്തിയ കേരള, തമിഴ്നാട് എംപിമാര്‍ മകരകവാടത്തിലും പ്രതിഷേധിച്ചു.

കമ്മ്യൂണിസ്റ്റുകാര്‍ ഭീരുക്കളാണെന്ന നിര്‍മ്മല സീതാരാമന്റെ പ്രസ്താവന ഇടത് എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ രേഖകളില്‍ നിന്നും നീക്കി. അതേസമയം ഏത് വിഷയത്തിലും ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ സഭയ്ക്ക് പുറത്ത് പ്രതികരിച്ചു. അമിത് ഷായുടെ അസാന്നിധ്യവും അയോധ്യ കൊള്ളയിലെ ചര്‍ച്ചയും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ലോക്സഭ തടസപ്പെട്ടു.

ENGLISH SUMMARY:

The Rajya Sabha witnessed uproar after BJP MP Sushmita Dev was accused of referring to CPI(M) MP John Brittas as "Lungi Wala." Opposition MPs demanded action, while the Chairman urged restraint and respect for all cultures. The Lok Sabha also remained disrupted over Opposition demands for Amit Shah's presence and discussions on key issues.