Bhopal: Congress Rajya Sabha candidate Meenakshi Natarajan leaves the state assembly after her nomination was rejected following charges of concealing information about a case in the affidavit, in Bhopal, Madhya Pradesh, Tuesday, June 9, 2026. (PTI Photo)(PTI06_09_2026_000362A)

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മധ്യപ്രദേശില്‍ കോണ്‍ഗ്രസിലെ മീനാക്ഷി നടരാജന്റെ പത്രിക തള്ളി. ക്രിമിനല്‍ കേസ് വിവരം മറച്ചുവച്ചെന്ന ബി.ജെ.പി പരാതിയെത്തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാന്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെ അകത്തേക്ക് കടത്തിവിട്ടില്ല. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. അതേസമയം, കോണ്‍ഗ്രസ് പത്രിക തള്ളിയതില്‍ മധ്യപ്രദേശില്‍ ആഘോഷമാക്കി ബി.ജെ.പി പ്രവര്‍ത്തകര്‍. 

 

എന്നാൽ, ബിജെപി ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് നിഷേധിച്ചു. മീനാക്ഷിയുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. മീനാക്ഷിയ്ക്ക് കോടതി നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും അത് ക്രിമിനൽ കേസ് അല്ലെന്നും മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമങ് സിങ്കർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മത്സരാർത്ഥികൾ കോടതിയിൽ നിലവിലുള്ള ഔദ്യോഗിക ക്രിമിനൽ കേസുകൾ മാത്രമേ വെളിപ്പെടുത്തേണ്ടതുള്ളൂ. സാധാരണ കോടതി നോട്ടീസുകൾ രേഖപ്പെടുത്തേണ്ടതില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

 

റിട്ടേണിങ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച്, കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തിയത്. എന്നാൽ, ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ നേതാക്കൾക്ക് കഴിഞ്ഞില്ല. 

 

 

ENGLISH SUMMARY:

Congress suffered a major setback in the Rajya Sabha elections after Meenakshi Natarajan's nomination papers were rejected in Madhya Pradesh following a BJP complaint. The Congress has denied allegations of concealing criminal case details and demanded a review of the decision. Party leaders led by K.C. Venugopal staged a protest outside the Election Commission office after being denied entry, while BJP workers celebrated the rejection.