K Annamalai, right, meets Union Home Minister Amit Shah amidst speculation of his resignation as BJP leader from Tamil Nadu, in New Delhi.

K Annamalai, right, meets Union Home Minister Amit Shah amidst speculation of his resignation as BJP leader from Tamil Nadu, in New Delhi.

TOPICS COVERED

അണ്ണാമലൈ ഇനിയെന്ത് ചെയ്യും? തമിഴ്നാട്ടില്‍ പുതിയ സംഘടന രൂപീകരിക്കുമെന്നാണ് അഭ്യൂഹം. ബിജെപി ദേശിയാധ്യക്ഷന്‍ നിതിന്‍ നബിനെയും ആഭ്യന്തര മന്ത്രി അമിതി ഷായെയും സന്ദര്‍ശിച്ച അണ്ണാമലൈ, അധ്യക്ഷന് രാജി സമര്‍പ്പിച്ചു. എന്നാല്‍ അണ്ണാമലൈയ്ക്ക് മുന്നില്‍ ബിജെപി ഓഫറുകള്‍ വച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ സമയവും ചോദിച്ചു. പാര്‍ട്ടിയുടെ തമിഴ്നാട്ടിലെ മുഖമായ അദ്ദേഹത്തെ വിട്ടുകളയാന്‍ ബിജെപി തയ്യാറല്ല. എന്നാല്‍ പാര്‍ട്ടിയുമായി സൗഹാര്‍ദപരമായൊരു വേര്‍പിരിയലാണ് അണ്ണാമലൈ ഉദ്യേശിക്കുന്നത്. പാര്‍ട്ടി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഡല്‍ഹിയില്‍ തുടരുകയാണ്.

ബിജെപി– അണ്ണാ ഡിഎംകെ സഖ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തങ്ങള്‍ ദ്രാവിഡ രാഷ്ട്രീയത്തെ എതിര്‍ക്കുന്നില്ലെന്ന് കാണിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുമാണ് അണ്ണാമലൈയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെ നേരിടാന്‍ ഒറ്റയ്ക്ക് കഴിയില്ലെന്ന് ബിജെപി നേതൃത്വത്തിലുണ്ടായ ചിന്തയാണ് അണ്ണാമലൈയെ പാര്‍ട്ടിയോട് അകറ്റിയത്. ബിജെപി– അണ്ണാ ഡിഎംകെ സഖ്യമുണ്ടായി. ഇതോടെ അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറി. 

അണ്ണാമലൈയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടു വളര്‍ച്ച കാണാതെയായിരുന്നു ബിജെപി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന അദ്ദേഹം പ്രചാരണങ്ങളിലും അകലം പാലിച്ചു. അണ്ണാ ഡിഎംകെയ്ക്കൊപ്പം സഖ്യമായി മത്സരിച്ച ബിജെപിയുടെ വോട്ടു വിഹിതം 11 ശതമാനത്തില്‍ നിന്നും മൂന്നായി കുറഞ്ഞു. 

ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ എല്ലാ ഓഫറുകളും തള്ളിയാണ് അണ്ണാമലൈ പുതിയ നീക്കത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ബിജെപിയോട് കലഹിച്ച് വിട പറയാനും അണ്ണാമലൈ ഉദ്യേശിക്കുന്നില്ല. പുതിയ സംഭവവികാസങ്ങള്‍ക്ക് തൊട്ടുമുന്‍പ് ബിജെപി ദേശിയാധ്യക്ഷന്‍ നിതിന്‍ നബിനെയും ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെയും കാണാനുള്ള അണ്ണാമലൈയുടെ തീരുമാനം ഇതാണ് സൂചിപ്പിക്കുന്നത്. 

അണ്ണാമലൈ പാര്‍ട്ടിയില്‍ തുടരണമെന്നാണ് ബിജെപി ദേശിയ നേതൃത്വം ഇപ്പോഴും ആഗ്രഹിക്കുന്നത്. പാര്‍ട്ടി വിടാനുള്ള കാരണങ്ങളെ പറ്റി അണ്ണാമലൈ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാഗം പരിഗണിക്കാന്‍ സമയം േവണമെന്ന കേന്ദ്രനേതൃത്വവും ആവശ്യപ്പെട്ടു. ബുധനാഴ്ച വരെ അദ്ദേഹം ഡല്‍ഹിയില്‍ തുടരും. രാജ്യസഭാ സീറ്റടക്കം വാഗ്ദാനം ചെയ്തെങ്കിലും അണ്ണാമലൈ അത് നിരസിച്ചു എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

അണ്ണാമലൈ നിലവില്‍ ബിജെപിയില്‍ നിന്നും ഔദ്യോഗികമായി രാജിവച്ചിട്ടില്ല. എന്നാല്‍ തന്‍റെ മുന്നോട്ടുള്ള പോക്കില്‍ അദ്ദേഹം തീരുമാനം എടുത്തെന്നാണ് വിവരം. ആദ്യമൊരു സംഘടനയും പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയും എന്നതാണ് അണ്ണാമലൈയുടെ നീക്കം. ദ്രാവിഡ മോഡല്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ദേശിയതയോട് അടുത്തു നില്‍ക്കുന്ന പാര്‍ട്ടിയാണ് അണ്ണാമലൈ രൂപീകരിക്കുകയെന്നാണ് വിവരം. 

ENGLISH SUMMARY:

Following internal disagreements over BJP’s alliance with the AIADMK, prominent Tamil Nadu leader K. Annamalai has reportedly submitted his resignation to BJP National President Nitin Nabin. Discontented with the central leadership's decision to shift away from an aggressive anti-Dravidian stance for the 2026 Assembly elections—which saw BJP’s vote share plummet from 11% to 3%—Annamalai is seeking an amicable parting from the party. Although the BJP high command has offered him various incentives, including a Rajya Sabha seat, to retain him, reports suggest he has rejected these proposals and remains in Delhi until Wednesday upon leadership request.