**EDS: FILE IMAGE** In a massive jolt to the Aam Aadmi Party, seven of its Rajya Sabha MPs, including Raghav Chadha, Sandeep Pathak and Ashok Mittal, quit the party on Friday, April 24, 2026. Chadha is seen with then Delhi Chief Minister Arvind Kejriwal at a protest at Jantar Mantar, in New Delhi, in this file photo dated Sunday, April 3, 2016. (PTI Photo/Manvender Vashist) (PTI04_24_2026_000437B)

ഓര്‍ക്കാപ്പുറത്തേറ്റ അടിയുടെ ആഘാതത്തിലാണ് എഎപി നേതൃത്വം. അതൃപ്തി ഉയര്‍ത്തി പാര്‍ട്ടി വിടാന്‍ ഒരുങ്ങിയവരെ നേരിട്ട് കാണാമെന്നും അടുത്ത ടേമില്‍ അഞ്ചുപേര്‍ക്ക് വീണ്ടും മല്‍സരിക്കാന്‍ അവസരം നല്‍കാമെന്നും കേജ്​രിവാള്‍ വാഗ്ദാനം ചെയ്തിട്ടും ഫലമുണ്ടായില്ലെന്നും നേരിട്ട് കാണാന്‍ കാത്തിരുന്ന കേജ്​രിവാളിനെ കബളിപ്പിച്ച് എംപിമാര്‍ പാര്‍ട്ടി വിടുകയായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടഞ്ഞു നിന്ന എംപിമാരോട് ഇന്നലെ വൈകുന്നേരം തന്‍റെ വസതിയിലേക്ക് എത്താന്‍ കേജ്​രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. 'ആശങ്കയൊന്നും വേണ്ടെന്നും വേണ്ടതുപോലെ പരിഗണിക്കാമെന്നും അറിയിച്ചു. എന്നാല്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ എംപിമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ലയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 

പാര്‍ട്ടി വിടാനും ബിജെപിയില്‍ ലയിക്കാനും എംപിമാര്‍ വ്യാഴാഴ്ച രാവിലെ തന്നെ തീരുമാനിച്ചുറച്ച കാര്യം കേജ്​രിവാള്‍ അറിഞ്ഞിരുന്നില്ല. രാജ്യസഭയിലെ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റി അശോക് മിത്തലിനെ പ്രതിഷ്ഠിച്ചതോടെയാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരെ കണ്ടെത്തി കൂട്ടത്തോടെ പോകാനുള്ള നീക്കങ്ങളും നടത്തി. ഛദ്ദയ്ക്ക്  പകരം എഎപി രാജ്യസഭ ഡപ്യൂട്ടി നേതാവാക്കിയ അശോക് മിത്തലും ബിജെപിയില്‍ പോയി എന്നതാണ് കേജ്​രിവാളിന് കൂടുതല്‍ ക്ഷീണമാകുന്നത്. ഒരു വര്‍ഷത്തോളം മിത്തലിന്‍റെ വസതിയിലാണ് കേജ്​രിവാള്‍ കുടുംബത്തോടെ താമസിച്ചത്. ഇവിടെ നിന്നും ഇന്നലെയാണ് പുതിയ വീട്ടിലേക്ക് മാറിയതും. കേജ്​രിവാള്‍ വീട്ടില്‍ നിന്നിറങ്ങി മണിക്കൂറുകള്‍ക്കകമാണ് അശോക് മിത്തലിന്‍റെ പാര്‍ട്ടി മാറ്റം.

എഎപി വിട്ടെത്തിയ എംപിമാരെ മധുരം നല്‍കിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ സ്വീകരിച്ചത്. 'താന്‍ രക്തവും വിയര്‍പ്പും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണ് എഎപിയെന്നും എന്നാല്‍ അത് ഇന്ന് മൂല്യങ്ങളില്‍ നിന്നും അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിച്ചു'വെന്നുമാണ് പാര്‍ട്ടി വിടാനുള്ള കാരണമായി ഛദ്ദ പറഞ്ഞത്. ഛദ്ദയ്ക്ക് പുറമെ അശോക് മിത്തല്‍, സന്ദീപ് പഥക്,ഹര്‍ഭജന്‍ സിഭ്, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് എഎപി വിട്ടത്. എഎപിക്ക് മൂല്യച്യുതി വന്നുവെന്നും അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും ബിജെപിയില്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഘവ് ഛദ്ദ ആരോപിച്ചു. 

ENGLISH SUMMARY:

In a massive blow to Arvind Kejriwal, seven AAP Rajya Sabha MPs, including Raghav Chadha and Swati Maliwal, have defected to the BJP. Despite Kejriwal inviting the disgruntled leaders to his residence for reconciliation, the MPs skipped the meeting and announced their merger with the BJP. Raghav Chadha cited a shift in the party's core values as the reason for leaving. The move comes as a huge embarrassment for Kejriwal, especially with leaders like Ashok Mittal, who once hosted the CM's family, also switching sides.