• ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന്‍റെ ചൂട് ആദ്യം അറിയുന്ന തിരഞ്ഞെടുപ്പ് ബിഹാറിലെ ബാങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ്.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്കു കാരണമായ യുവജന പ്രതിഷേധം വോട്ടാകുമോ? പ്രതിഷേധ ചൂട് ആദ്യം അറിയുന്ന തിരഞ്ഞെടുപ്പ് ബിഹാറിലെ ബാങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ്. ബിജെപിയുടെ ഉരുക്കുകോട്ട പൊളിക്കാന്‍ ജെന്‍സി വോട്ടുകള്‍ക്ക് സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ജൂലൈ 30 തിനാണ് ഇവിടെ വോട്ടെടുപ്പ്.

രാജിവച്ച ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷ മുഖ്യമന്ത്രിയായേക്കും; കേന്ദ്രമന്ത്രിസഭയിലും പുനഃസംഘടന വരും

ബിജെപിയുടെ നിലവിലെ ദേശീയധ്യക്ഷന്‍ നിതിന്‍ നബീല്‍ തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലമാണ് ബാങ്കിപൂര്‍. നബീല്‍  രാജ്യസഭയിലേക്ക് മാറിയതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. മണ്ഡലത്തില്‍ ജയിക്കേണ്ടത് ബിജെപിക്ക് നിര്‍ണായകമാണ് എന്നതിനൊപ്പം ജെന്‍സി വോട്ടുകള്‍ അകലുമോ എന്നതാണ് പാര്‍ട്ടിയുടെ ആശങ്ക. 

യുവവോട്ടര്‍മാരുടെ നിര്‍ണായക സ്വാധീനം ബാങ്കിപൂര്‍ മണ്ഡലത്തിലുണ്ട്. പാട്ന സര്‍വകലാശാല, എന്‍ഐടി പാട്ന, ബിഎന്‍ കോളജ്, സയന്‍സ് കോളജ്, എഎന്‍ കോളജ്, ചാണക്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മണ്ഡലത്തിലാണ്. മണ്ഡലത്തിലെ 3.79 ലക്ഷം വോട്ടര്‍മാരില്‍ 1.2 -1.35 ലക്ഷം വോട്ടര്‍മാര്‍ 18-29 വയസിനുള്ളില്‍ ഉള്ളവരാണ്. അതായത് മൂന്നിലൊന്നും യുവാക്കള്‍. 

'ഡിപി വിളിച്ചു, നീ പോസ്റ്റ് ഡിലീറ്റ് ചെയ്യണം’; ഇല്ലെന്ന് ബിജെപി എംപിയുടെ മകള്‍

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന്‍റെ ചൂട് അറിഞ്ഞ മണ്ണുകൂടിയാണ് ബിഹാര്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം പാട്നയില്‍ സംഘര്‍ഷത്തിലെത്തിയിരുന്നു. ഈ വോട്ട് ആരുടെ കൂടെ പോകും എന്നതാണ് വലിയചോദ്യം. ബിജെപിക്കായി അഭിഷേക് കുമാര്‍ സിന്‍ഹയാണ് സ്ഥാനാര്‍ഥി. ഇന്ത്യസഖ്യത്തില്‍ ആര്‍ജെഡിയുടെ രേഖ കുമാരി മല്‍സരിക്കുന്നു. ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറും മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ട്. വിദ്യാര്‍ഥി വിഷയം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രശാന്ത് കിഷോർ യുവവോട്ട് സമാഹരിക്കുമോ എന്നതാണ് മുന്നണികളുടെ ആശങ്ക.

ബാങ്കിപൂരിനൊപ്പം ജൂലൈ 30തിന് മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തിലും ഗുജറാത്തിലെ മഞ്ചല്‍പൂരിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ദാതിയയില്‍ ഉപതിരഞ്ഞെടുപ്പ്. ബി.ജെ.പി എം.എൽ.എ യോഗേഷ്ഭായ് നരന്ദാസ് പട്ടേലിന്റെ വിയോഗത്തെ തുടർന്നാണ് മഞ്ചൽപൂർ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വന്നത്.

ENGLISH SUMMARY:

The student-led protests that forced Dharmendra Pradhan to resign as Union Minister are set to face their first electoral test in the upcoming by-election for the Bankipur assembly constituency in Bihar. As a traditional BJP stronghold previously held by Nitin Nabin, the seat now sees high stakes for the ruling party as it navigates potential alienation among young voters. With educational hubs like Patna University and NIT Patna located within the constituency, young voters aged 18 to 29 make up nearly a third of the 3.79 lakh electorate. While the BJP has fielded Abhishek Kumar Sinha and the INDIA bloc is represented by RJD's Rekha Kumari, Jan Suraaj Party founder Prashant Kishor is also aggressively campaigning, raising concerns among major political fronts about how youth anger will translate into votes.