rahul-gandhi-2

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അംഗം നിഷികാന്ത് ദുബെ ലോക്സഭയിൽ പ്രത്യേക ചർച്ചയാവശ്യപ്പെടുന്ന നോട്ടീസ് നൽകി. രാഹുൽ ഗാന്ധി വിദേശ ഫണ്ട് സ്വീകരിക്കുകയും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു എന്ന് നിഷികാന്ത് ദുബെ നോട്ടീസിൽ പറയുന്നു. രാഹുലിന്റെ അംഗത്വം റദ്ദാക്കുകയും തിരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യണം എന്നാണ് ആവശ്യം. ചെയർ അനുവദിച്ചാൽ പ്രമേയം സഭയ്ക്ക് ചർച്ച ചെയ്യാം. Also Read: ‘വരൂ, നമുക്കൊന്നിച്ച് പറയാം, പാഞ്ഞെത്തി രാഹുല്‍ ഗാന്ധി; ഓടി രക്ഷപ്പെട്ട് കേന്ദ്രമന്ത്രിമാര്‍; ചിരി 

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സമീപനമാണ് ബിജെപിയുടേതെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഇന്ത്യ - യുഎസ് വ്യാപാര കരാറിനെതിരെ പ്രതിപക്ഷ സഖ്യം പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു. കരാർ റദ്ദാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. നരേന്ദ്രമോദി അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് നേതാക്കൾ ആരോപിച്ചു.

പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ലോക്സഭയിൽ ചോദ്യോത്തര വേള തടസപ്പെട്ടു. മന്ത്രി ഹർദീപ് പുരിക്കെതിരെ ‘ഷെയിം’ വിളികൾ ഉയർന്നു. എപ്സ്റ്റീൻ ഫയൽസിൽ ഹർദീപ് പുരിയുടെ പേരുണ്ടെന്ന് ഇന്നലെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. താൻ എപ്സ്റ്റീനെ കണ്ടെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു.

ENGLISH SUMMARY:

BJP MP Nishikant Dubey has issued a notice in the Lok Sabha seeking a special discussion against Rahul Gandhi. Dubey stated in the notice that Rahul Gandhi has been receiving foreign funds and engaging in anti-national activities. He demanded that Rahul Gandhi’s membership be cancelled and that he be barred from contesting elections.