ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പാര്‍ട്ടി താക്കീത് ചെയ്തിട്ടില്ലെന്ന് ശശി തരൂര്‍. ഞാന്‍ കൂടി പങ്കെടുത്ത യോഗമാണത്, അതില്‍ എന്നെക്കുറിച്ച് പരാമര്‍ശം ഉണ്ടായില്ല. താന്‍ സംസാരിച്ചത് പാര്‍ട്ടിക്ക് വേണ്ടിയല്ല; തന്റെ അഭിപ്രായമാണ് പറഞ്ഞത്.യുദ്ധത്തിന്‍റെ സമയം എല്ലാവരും സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.
മോദി സർക്കാരിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കോൺഗ്രസ് ഉയർന്നു വന്നപ്പോഴെല്ലാം പാർട്ടിയെ ശശി തരൂർ വെട്ടിലാക്കിയിട്ടുണ്ട്. പ്രവർത്തകസമിതി അംഗം കൂടിയായതോടെ പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ തരൂരിന്റെ പ്രതികരണങ്ങൾ കോൺഗ്രസിന് കുരുക്കായി. തരൂരിന്റെ ചില വിവാദപ്രസ്താവനകൾ.
2025 മേയ് 11: 1971 ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുത്. ഇന്ത്യ പാക്ക് സംഘർഷത്തിൽ മൂന്നാം കക്ഷി ഇടപെടൽ ചോദ്യം ചെയ്ത് കോൺഗ്രസ് മുന്നോട്ടു പോകുമ്പോഴാണ് തരൂരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പാർട്ടി താക്കീത് .
2025 മാർച്ച്: നരേന്ദ്ര മോദിയുടെ റഷ്യ - ഉക്രെയ്ൻ നയതന്ത്രം പ്രശംസനീയം
2025 ഫെബ്രുവരി 15: മോദി - ട്രംപ് ചർച്ച ഫലപ്രദം, പ്രതീക്ഷാവഹം.
2025 ഫെബ്രുവരി 13: കേരളത്തിലെ എൽഡിഎഫ് സർക്കാറിന് പ്രശംസ
2023 ജൂലൈ: മോദിയുടെ വിദേശനയം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. മോദിയുടെ മുസ്ലീങ്ങളോടുള്ള സമീപനം അഭിനന്ദനാർഹം
2022 മാർച്ച്: മോദി അസാമാന്യ ധൈര്യവും ചടുലതയും ഉള്ളയാൾ
2019 ഓഗസ്റ്റ്: നരേന്ദ്രമോദി ശരിയായ കാര്യങ്ങൾ പറയുമ്പോഴോ പ്രവർത്തിക്കുമ്പോഴോ പ്രശംസിക്കണം
2016: ഭഗത് സിങ്ങുമായി കനയ്യകുമാറിനെ താരതമ്യം ചെയ്തു
2015 ജൂൺ: മോദി എവിടെപ്പോയാലും മികച്ച പ്രതിച്ഛായ ഉണ്ടാക്കുന്നയാൾ
2014 ജൂൺ: നരേന്ദ്രമോദി ഉൾക്കാഴ്ചയുള്ളയാൾ, ഇന്ത്യയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകും
2010: ജവഹർലാൽ നെഹ്റുവിന്റെ വിദേശനയത്തെ വിമർശിച്ചു
സൗദി അറേബ്യയ്ക്ക് പാക്കിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നും അതൊരു നല്ല ഇടനിലയാണെന്നും തരൂരിന്റെ പ്രസ്താവന.