ananda-bose-2

അപ്രതീക്ഷിതരാജിയുമായി പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. ഡൽഹിയിൽ എത്തിയാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജി കാരണം വ്യക്തമാക്കിയിട്ടില്ല. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ട്. രാജി ഞെട്ടിച്ചന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ആര്‍.എന്‍ രവി അടുത്ത ബംഗാൾ ഗവർണറായേക്കും.

രാഷ്ട്രപതി ദ്രൗപതി മുർമു വന്ദേമാതരത്തിന്റെ 150 വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾക്കായി ബംഗാളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നില്‍കെയാണ് ആനന്ദ് ബോസ് ദ്രുതഗതിയിലുള്ള ഡൽഹിയിലേക്ക് എത്തുന്നതും അപ്രതീക്ഷിതമായി രാജിവയ്ക്കുന്നതും. ഗവർണറുടെ ഓഫീസിൽ മതിയായ സമയം ചിലവഴിച്ചു കഴിഞ്ഞു എന്ന് മാത്രണ് രാജിയെക്കുറിച്ച് പുറത്തു വന്നിട്ടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം.  2022 നവംബർ റിലാണ് ജഗ് ദിപ് ധൻകറിന് പിന്നാലെ സി.വി ആനന്ദ് ബോസ് ബംഗാൾ ഗവർണറായത്. മൂന്നര വർഷത്തിന് ശേഷമാണ് പടിയിറക്കം. മുഖ്യമന്ത്രി മമത ബാനർജിയുമായും തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാരുമായും സൗഹാർദ്ദപരമായി തുടങ്ങിയ ബന്ധം  കടുത്ത ശത്രുതയിലേക്ക് വഴിമാറി മുന്നോട്ടുപോകുന്നതിനിടയിലാണ് രാജി.

2024 മേയ് മാസത്തിൽ രാജ്ഭവനിലെ  ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം വലിയ  കോളിളക്കമുണ്ടാക്കിയിരുന്നു. സർവ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം, ബില്ലുകൾ തടഞ്ഞുവെക്കൽ. എസ്.ഐ.ആര്‍ പ്രക്രിയയിലെ സജീവ ഇടപെടൽ തുടങ്ങി സർക്കാരുമായി ഏറ്റുമുട്ടിയ സംഭവങ്ങൾ ഏറെ.. എന്നാൽ  കാരണം വ്യക്തമാക്കാതെയുള്ള രാജി ഞെട്ടിച്ചു എന്നും ആശങ്കാജനം എന്നുമാണ് മമതാ ബാനർജിയുടെ പ്രതികരണം. രാജി രാഷ്ട്രീയ താൽപര്യങ്ങൾ നിറവേറ്റാനാകണം. ഒരു കൂടിയാലോചനയും ഇല്ലാതെ ഫെഡറൽ തത്വങ്ങളെയും ജനാധിപത്യരീതികളെയും തകിടം മറിച്ച്  ആർ.എൻ. രവിയെ അടുത്തെ ഗവർണറായി നിയമിക്കുന്നതായി ആഭ്യന്തര മന്ത്രി അറിയിച്ചു എന്നും മമതാ ബാനർജി പ്രതികരിച്ചു. രാജി കാരണം വ്യക്തമാക്കേണ്ടത് ആനന്ദ ബോസാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഭരണ ഘടനയിൽ വിശ്വസിക്കുന്നില്ലെന്നും  ബിജെപി മറുപടി നൽകി.

പിന്നാലെ വിവിധ ഗവര്‍ണര്‍മാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ലഫ്. ജനറല്‍ സയ്യിദ് അതാഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് തമിഴ്നാട് ഗവര്‍ണറുടെ ചുമതല നല്‍കി. ആര്‍.എന്‍ രവി അടുത്ത ബംഗാൾ ഗവര്‍ണറാകുന്നതിനാലാണിത്. ഹിമാചല്‍ ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ല തെലങ്കാന ഗവര്‍ണറാക്കി. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ മഹാരാഷ്ട്ര ഗവര്‍ണറാകും. കവിന്ദര്‍ ഗുപ്ത– ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍, തരണ്‍ജിത് സിങ് സന്ധു– ഡല്‍ഹി ലഫ്. ഗവര്‍ണര്‍, വിനയ് സക്സേന– ലഡാക് ലഫ്. ഗവര്‍ണര്‍ എന്നിങ്ങനെയാണ് പുതിയ ചുമതല.   

 

ENGLISH SUMMARY:

West Bengal Governor C.V. Anandabose has resigned, citing unclear reasons as the West Bengal Assembly elections approach. Following his resignation, he traveled to Delhi, concluding a three-and-a-half-year tenure amid speculation of a potential contest in Kerala.