iaf-sukhoi-fighter-jet

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധ വിമാനം തകര്‍ന്നതായി സൂചന.  അസമിലെ ജോര്‍ഹട്ടിന് സമീപം കുന്നിന്‍ പ്രദേശത്ത് യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. വ്യോമസേന തിരച്ചില്‍ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജോര്‍ഹട്ടില്‍ നിന്നും ടേക്ക്ഓഫ് ചെയ്ത യുദ്ധവിമാനം രാത്രി 7.42 നാണ് അവസാനമായി ബന്ധപ്പെട്ടതെന്ന് വ്യോമസേനയും വ്യക്തമാക്കി. 

ജോര്‍ഹട്ടില്‍ നിന്നും അകലെ വിദൂരഗ്രാമത്തില്‍ യുദ്ധവിമാനം തകര്‍ന്ന് വീണതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ ഉഗ്രസ്ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതിന് സ്ഥിരീകരണമില്ല. ഇരട്ട സീറ്റ് യുദ്ധവിമാനമാണ് കാണാതായ സുഖോയ് 30 MKI. അതിനാല്‍ വിമാനത്തില്‍  രണ്ട് പൈലറ്റുമാരുണ്ടാകും.

2000-കളുടെ തുടക്കത്തിലാണ് സുഖേയ് വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്.  ഇരട്ട എന്‍ജിനുകളുള്ള  മൾട്ടിറോൾ യുദ്ധവിമാനമാണ് സുഖോയ്. ഇന്ത്യ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ അത്യാധുനിക ഏവിയോണിക്സ് സംവിധാനങ്ങളുടെയും ആയുധശേഖരങ്ങളുടെയും സമന്വയമാണ് സുഖേയ് നിര്‍മിച്ചത് റഷ്യയാണ്. ഓപ്പറേഷന്‍ സിന്ദൂരിലടക്കം പങ്കെടുത്ത യുദ്ധവിമാനമാണിത്. 

ENGLISH SUMMARY:

Sukhoi Su-30MKI crash concerns are rising after an Indian Air Force fighter jet disappeared from radar near Jorhat, Assam. The Ministry of Defence has confirmed an ongoing search operation for the missing aircraft.