ക്രിമിനല്‍ കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ കേരള ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിന് സെഷന്‍സ് കോടതികളെയാണ് സമീപിക്കേണ്ടത്. നേരിട്ടെത്തുന്ന ജാമ്യാപേക്ഷകള്‍ കേരളത്തില്‍ പരിഗണിക്കുന്നു. മറ്റൊരു ഹൈക്കോടതിയിലും സമാന സാഹചര്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. സിആര്‍പിസിയിലും ഭാരതീയ ന്യായ സംഹിതയിലും ഒരു പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ഥ് ലുത്രയെ വിഷയത്തില്‍ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു. കേസ് ഒക്ടോബര്‍ 14ന് വീണ്ടും പരിഗണിക്കും.