1980ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ അക്കാലത്ത് വോട്ടര്‍ ലിസ്റ്റില്‍ സോണിയയുടെ പേരുണ്ടായിരുന്നെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍. 1983 ഏപ്രിലിൽ ഇന്ത്യൻ പൗരത്വം നേടുന്നതിന് ഏകദേശം മൂന്ന് വർഷം മുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന പരാതിയിന്മേൽ ഐ.പി എസ്റ്റേറ്റ് എസ്എച്ച്ഒയോട് റോസ് അവന്യൂ കോടതി റിപ്പോർട്ട് തേടിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇന്ത്യൻ പൗരത്വമില്ലാതിരുന്ന 1980ൽ എങ്ങനെയാണ് സോണിയാ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ വന്നതെന്ന് പരാതിയിൽ ചോദിക്കുന്നു. ഇതിന് പിന്നിൽ വ്യാജരേഖ ചമയ്ക്കൽ നടന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും വിഷയത്തിൽ പൊലീസ് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. 1983ൽ മാത്രമാണ് സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയതെന്ന് ഡൽഹി പൊലീസ് ഇന്ന് (ശനി) കോടതിയെ അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഈ വസ്തുതകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസിന് കോടതി കൂടുതൽ സമയം അനുവദിച്ചു. ഡിസംബർ 14ലാണ് അടുത്ത വാദം. കൂടാതെ, തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതി സമൻസും അയച്ചു.