taj-mahal

TOPICS COVERED

ലോകാദ്ഭുതങ്ങളിലൊന്നായ ഒന്നായ താജ്മഹലിൽ കുരങ്ങുകളുടെ ശല്യം രൂക്ഷം. കുരങ്ങുകൾ കൂട്ടത്തോടെ താജ്മഹലിന്‍റെ പ്രധാന കവാടങ്ങളും പരിസരവും കൈയടക്കിയതോടെ സ്വദേശികളും വിദേശികളുമടക്കമുള്ള വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. കുരങ്ങുകൾ താജ്മഹൽ പരിസരത്ത് കൂട്ടമായി വിഹരിക്കുന്ന ദൃശ്യങ്ങൾ സൈബറിടങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

താജ്മഹലിന്റെ കിഴക്കൻ, പടിഞ്ഞാറൻ കവാടങ്ങള്‍, റോയൽ ഗേറ്റ് എന്നിവിടങ്ങളിലാണ് കുരങ്ങുകൾ കൂടുതലായി തമ്പടിച്ചിരിക്കുന്നത്. ഇതോടെ സന്ദർശകർക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ താജ്മഹൽ ചുറ്റികാണുന്നതിനിടെ കുരങ്ങിന്റെ കടിയേറ്റതിനെത്തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 83 വയസുള്ള ബ്രസീലിയൻ പൗരനും പശ്ചിമ ബംഗാൾ സ്വദേശിക്കുമാണ് അന്ന് കടിയേറ്റത്.

കുറച്ച് മാസങ്ങൾക്ക് മുൻപ് താജ്മഹൽ പരസരത്തെ ജലധാരയിൽ കുരങ്ങുകൾ ഇറങ്ങി വെള്ളം തെറിപ്പിക്കുകയും പരസ്പരം ഓടിക്കളിക്കുകയും ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. അതേസമയം കുരങ്ങുകളെ പിടികൂടാനും തുരത്താനും വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Monkey menace has escalated around the Taj Mahal, with large groups gathering near its main entrances and raising safety concerns for domestic and foreign tourists. The monkeys have heavily congregated around the eastern and western gates as well as the Royal Gate, increasing the risk of attacks on visitors. In September, two tourists—an 83-year-old Brazilian national and a resident of West Bengal—were hospitalized after being bitten while touring the monument. Videos of monkeys roaming around the complex have gone viral online amid complaints that authorities are failing to catch or drive them away.