Manipur's Chief Minister Yumnam Khemchand Singh (C) visits a patient at a hospital, who is undergoing treatment after consuming alleged spurious liquor, in Imphal in India's northeastern state of Manipur on November 20, 2026. (Photo by Vishma Ahanthem / AFP)

Manipur's Chief Minister Yumnam Khemchand Singh (C) visits a patient at a hospital, who is undergoing treatment after consuming alleged spurious liquor, in Imphal in India's northeastern state of Manipur on November 20, 2026. (Photo by Vishma Ahanthem / AFP)

TOPICS COVERED

  • 48മണിക്കൂറിനിടെ 180ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 18നും 20നും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്

മണിപ്പൂരില്‍ വ്യാജമദ്യം കഴിച്ച് 15പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 48മണിക്കൂറിനിടെ 180ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദേല്‍ ജില്ലയില്‍ കഴി‍ഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 18നും 20നും ഇടയിലാണ് മരണങ്ങള്‍ .

Also Read: 'ഞങ്ങള്‍ക്കുണ്ടെങ്കില്‍ തരുമായിരുന്നു, മനസിലാക്കണം'; തമിഴ്നാടിന് നല്‍കാന്‍ വെള്ളമില്ലെന്ന് ഡി.കെ.ശിവകുമാര്‍

മദ്യം കഴിച്ചവരില്‍ പലരും വീടുകളിലെത്തിയ ശേഷമാണ് ശാരീരികാസ്വാസ്ഥ്യം വന്ന് മരണപ്പെട്ടതെന്ന് പൊലീസ് പറയുന്നു. മറ്റുചിലര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും ചികിത്സയ്ക്കിടെയും മരണമടഞ്ഞു. മെഥനോള്‍ചേര്‍ന്ന മദ്യം കഴിച്ചതാകാം മരണകാരണമെന്ന സംശയത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസും.

കാക്ചിങ് ജില്ലയിലെ സുഗ്നുവില്‍ നിന്നു വാങ്ങിയ മദ്യം കഴിച്ചവര്‍ക്കാണ് മരണം സംഭവിച്ചതെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അതേസമയം മദ്യം ഇവിടെ നിര്‍മിച്ചതല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം മരണം സംഭവിച്ചതിന്‍റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും ചന്ദേല്‍ ഡപ്യൂട്ടി കമ്മിഷണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദുരന്തത്തിനു പിന്നാലെ ഇനിയൊരറിയിപ്പുണ്ടാകുന്ന വരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറയുന്നു. പ്രാദേശികമായി നിര്‍മിക്കുന്ന മദ്യമോ ഉറവിടം വ്യക്തമല്ലാത്തവയോ ഉപയോഗിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. മദ്യം കഴിച്ചതിനു പിന്നാലെ ഛര്‍ദി, വയറുവേദന, തലവേദന,തലകറക്കം, ശ്വാസതടസം, കാഴ്ചമങ്ങല്‍ എന്നിവയാണ് ആളുകള്‍ക്ക് അനുഭവപ്പെട്ടത്. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ഉറവിടം വ്യക്തമല്ലാത്ത സ്ഥലങ്ങളില്‍ നിന്നും മദ്യം കഴിച്ചവരും ചികിത്സ തേടണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെടുന്നു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില വിലയിരുത്താന്‍ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് ആശുപത്രികളിലെത്തി. രോഗികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിനു കാരണക്കാരായവരെ കണ്ടെത്തുമെന്ന് പറഞ്ഞ മഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു.

Spurious liquor tragedy in Manipur?; 15 dead, 180 hospitalized:

Reports indicate that 15 people have died in Manipur after consuming suspected spurious liquor. Around 180 people have been admitted to hospitals over the last 48 hours.