manipur

TOPICS COVERED

കുക്കി സായുധ സംഘത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിങിന്റെ ബംഗ്ലാവിന് മുന്നില്‍ ഉപേക്ഷിച്ച് മെയ്‌തെയ്കളുടെ പ്രതിഷേധം. മൃതദേഹം റോഡിലിട്ട് മെയ്‌തെയ്കള്‍ പ്രതിഷേധം കടുപ്പിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ അരുബം റൊണില്‍ (35) ലെയ്‌റെന്‍ലാക്പം ഇനൗബി (51) എന്നിവരാണ് കൊല്ലപ്പെട്ടത്. കാങ്‌പോക്പിയിലെ ഖോങ്ബാലിലാണ് സംഭവമുണ്ടായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ കൂടി കാണാതെയായിട്ടുണ്ട്. രാവിലെ ഏഴുമണിയോടെ 16 അംഗ സംഘമാണ് വിറക് ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയത്. മറ്റുള്ളവര്‍ രക്ഷപെട്ടുവെന്നും അധികൃതര്‍ പറയുന്നു. 

അതേസമയം, വസതിക്ക് മുന്നില്‍ പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നോ എന്നതില്‍ സ്ഥിരീകരണമില്ല. കണ്ണീര്‍ വാതകം പ്രയോഗിച്ച് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ട ശേഷം മൃതദേഹങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.

ശനിയാഴ്ച കുക്കി ഗ്രാമമായ കംജോങിലുണ്ടായ സംഘര്‍ഷത്തില്‍ 36കാരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രാമത്തലവന്‍ താങ്ജാഹൗ ഹവോകിപ്, ഖയിലുന്‍ ഹവോകിപ്, സെയ്‌ഖോഹു ഹവോകിപ്, ഹെഗിന്‍ ഹവോകിപ്, സെയ്‌പോ ഹവോകിപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ അസം റൈഫിള്‍സാണ് പരുക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. ഇതില്‍ സെയ്‌ഹോഖുവാണ് ചികില്‍സയിലിരിക്കെ മരിച്ചത്.

ENGLISH SUMMARY:

Two people were killed in an alleged attack by a Kuki armed group in Khongbal, Kangpokpi district, Manipur, while they were collecting firewood in a forest. Meitei protesters placed the victims’ bodies outside Chief Minister Y. Khemchand Singh’s residence, prompting security personnel to use tear gas to disperse the crowd. Three other members of the group that went into the forest were reported missing, while the bodies of the deceased were later moved to the Jawaharlal Nehru Institute of Medical Sciences. The incident follows an earlier clash in the Kuki village of Kamjong, where a 36-year-old man was killed and four others were injured, with one of the injured later dying during treatment.