solo-trip-on-cycle

TOPICS COVERED

രണ്ടു വർഷത്തോളം സൈക്കിളിലേറി ഇന്ത്യ മുഴുവൻ ചുറ്റിയ ഒരു യുവാവുണ്ട് തൃശൂരിൽ. കണ്ടാണശ്ശേരി സ്വദേശി രഞ്ജിത്ത് ആ ജൈത്രയാത്ര പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലെത്തിയതേയുള്ളൂ. കാഴ്ചകളുടെ വൈവിധ്യം മാത്രമായിരുന്നില്ല, ഉള്ളുലയ്ക്കുന്ന ചില അനുഭവങ്ങളും ഉണ്ടായി.

2025 ജനുവരി അഞ്ചിന് നാട്ടിൽനിന്നു ഒറ്റയ്ക്ക് പുറപ്പെട്ട് 28 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും സൈക്കിളിൽ ചുറ്റിക്കറങ്ങിയ കഥ പറയുമ്പോൾ രഞ്ജിത്ത് മണിപ്പൂരിനെ മറക്കുന്നില്ല. സംഘർഷ ബാധിതമായ മണിപ്പൂരിൽ കുട്ടികൾ കളിക്കോപ്പു പോലെ തോക്കുപയോഗിക്കുന്നതും പോരാടുന്നതുമൊക്കെ നേരിട്ടു കണ്ടു. 

മണിപ്പൂരിൽ 20 ദിവസമാണ് ചെലവഴിച്ചത്. ടൂറിസ്റ്റുകൾക്ക് അവിടെ പേടിക്കേണ്ടതില്ലെന്നാണ് രജിത്ത് പറയുന്നത്. എന്നാൽ കലാപത്തിന്റെ ഭീകരത ഇന്നും ആ മണ്ണിനെ വിട്ടു മാറിയിട്ടില്ല. ഓരോ സ്ഥലത്തും മലയാളികളെ കണ്ടെത്തി അവരോടൊപ്പം ഭക്ഷണം കഴിക്കും. തണുപ്പും ചൂടുമൊന്നും വകവയ്ക്കാതെ പെട്രോൾ പമ്പുകളിൽ കിടന്ന് ഉറങ്ങും. കുടുംബത്തിൻ്റെ പ്രോത്സാഹനമാണ് ഊർജ്ജം പകർന്നത്. രജിത്തിന് പറയാൻ കഥകൾ ഏറെയുണ്ട്. എല്ലാം അനുഭവ കഥകൾ.

ENGLISH SUMMARY:

Malayala Manorama Online News covers the inspiring story of Ranjith, a youth from Thrissur who successfully completed a two-year solo bicycle expedition across India. His remarkable journey included exploring 28 states and 6 union territories while witnessing diverse cultures and overcoming harsh challenges.