External Affairs Minister S Jaishankar with Japan Foreign Affairs Minister Toshimitsu Motegi during the 19th India-Japan Foreign Ministers Strategic Dialogue, in Tokyo. Ambassador of Japan to India Keiichi Ono is also seen. (@DrSJaishankar/X via PTI Photo)(PTI11_19_2026_000231B)
ഇന്ത്യയെക്കുറിച്ചുള്ള ധാരണകളും കാഴ്ചപ്പാടുകളും ഒന്നു മാറ്റിപ്പിടിക്കാന്‍ ജപ്പാനോട് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പഴയ ധാരണകളിലും ബോധ്യങ്ങളിലും കുടുങ്ങിക്കിടക്കരുതെന്നും ഇന്ത്യ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും ആഗോളതലത്തിലെ ഇടപെടലുകളും അറിയണമെന്നും വ്യവസായികളോട് ജയശങ്കര്‍ പറഞ്ഞു. ഈ മാസം 18 മുതല്‍ ടോക്കിയോയില്‍ നടക്കുന്ന ‘റെയ്സിന ടോക്കിയോ 2026’ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: കൊളത്തൂരില്‍ വീണ്ടും സ്റ്റാലിന്‍ ഇറങ്ങുമോ? തമിഴ്നാട്ടില്‍ ടിവികെയ്ക്ക് വീണ്ടുമൊരു അഗ്നിപരീക്ഷ
അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ 2014നു ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചത്. ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ, വൈദ്യുതി മേഖലകള്‍ അങ്ങനെ സമസ്തമേഖലകളിലും രാജ്യം വലിയ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റി പുതിയ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കണമെന്നും ജയശങ്കര്‍ പറയുന്നു.
Union Defence Minister Rajnath Singh and External Affairs Minister S Jaishankar in a photograph with Japan Defense Minister Shinjiro Koizumi and Foreign Affairs Minister Toshimitsu Motegi during the fourth India-Japan 2 plus 2 Foreign and Defence Ministerial meeting, in Tokyo, Japan. (@rajnathsingh/X via PTI Photo)(PTI11_19_2026_000192B)
ഇന്ത്യ വ്യാവസായിക സൗഹൃദ രാഷ്ട്രമായി ഉയര്‍ന്നുവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്തോ ജപ്പാന്‍ നാലാമത് വിദേശകാര്യ–പ്രതിരോധ മന്ത്രിതല ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊട്ടേഗി, പ്രതിരോധമന്ത്രി ഷിന്‍ജിറോ കൊയ്സുമി എന്നിവരുമായും ചര്‍ച്ച നടന്നു.
നിക്ഷേപത്തിനും സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. ഇന്ത്യയില്‍ ജാപ്പനീസ് നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ പുരോഗതിയുള്‍പ്പെടെ വിലയിരുത്തപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍, നൂതന നിര്‍മാണ മേഖലകള്‍, ധാതുക്കള്‍ എന്നിവയില്‍ സഹകരണം ശക്തമാക്കുന്നതും ചര്‍ച്ചയുടെ ഭാഗമായി.
ഇന്ത്യ ജപ്പാന്‍ നയതന്ത്രബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത വര്‍ഷം നടത്തുന്ന ആഘോഷപരിപാടികള്‍ക്കുള്ള ഒരുക്കങ്ങളും ചര്‍ച്ച ചെയ്തതിനൊപ്പം സംയുക്ത ലോഗോയും പുറത്തിറക്കി.