തോഷിസുക്കെ കനാസാവ

  • 90-ാം വയസ്സിലും ചാംപ്യൻഷിപ്പുകൾ തുടരുന്ന ജാപ്പനീസ് പ്രൊഫഷണൽ ബോഡി ബിൽഡറും മുൻ നീന്തൽ താരവുമായ തോഷിസുക്കെ കനാസാവ വീണ്ടും ശ്രദ്ധേയനാകുന്നു. ഹിരോഷിമയിൽ നടന്ന ഓൾ ജപ്പാൻ മാസ്റ്റേഴ്സ് ഫിറ്റ്നസ് ചാംപ്യൻഷിപ്പിൽ 85 വയസും അതിനു മുകളിലുമുള്ളവരുടെ വിഭാഗത്തിൽ കനാസാവ തന്റെ 19-ാമത്തെ ദേശീയ കിരീടം നേടി

90-ാം വയസ്സിലും ചാംപ്യൻഷിപ്പുകൾ തുടരുന്ന ജാപ്പനീസ് പ്രൊഫഷണൽ ബോഡി ബിൽഡറും മുൻ നീന്തൽ താരവുമായ തോഷിസുക്കെ കനാസാവ വീണ്ടും ശ്രദ്ധേയനാകുന്നു. ഹിരോഷിമയിൽ നടന്ന ഓൾ ജപ്പാൻ മാസ്റ്റേഴ്സ് ഫിറ്റ്നസ് ചാംപ്യൻഷിപ്പിൽ 85 വയസും അതിനു മുകളിലുമുള്ളവരുടെ വിഭാഗത്തിൽ കനാസാവ തന്റെ 19-ാമത്തെ ദേശീയ കിരീടം നേടി.  90-ാം പിറന്നാളിന് തൊട്ടുപിന്നാലെയായിരുന്നു ഈ നേട്ടം. ജപ്പാൻ ഓപ്പൺ ചാംപ്യൻഷിപ്പിൽ അസുക്ക മിയാമെയോടൊപ്പം (കനാസാവയെക്കാൾ 39 വയസ്സ് ഇളയയാൾ) 'മിക്സഡ് പെയേഴ്സ്' വിഭാഗത്തിൽ മത്സരിച്ച് നാലാം സ്ഥാനം കരസ്ഥമാക്കി. Also Read: 'Wow'! ഇനിയെന്ത് വേണം കിങ് കെയ്ന്‍? വെംബ്ലിക്ക് പൊന്‍ തിളക്കം


തോഷിസുക്കെ കനാസാവ

നീന്തലിൽ നിന്ന് ബോഡി ബിൽഡിങ്ങിലേക്ക്: 1936 സെപ്റ്റംബറിൽ ഷിമനേ പ്രിഫെക്ചറിൽ ജനിച്ച കനാസാവ ഹൈസ്കൂൾ കാലത്ത് 1500 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ മികവ് തെളിയിച്ചിരുന്നു. എന്നാൽ പേശികൾക്കുണ്ടായ വിട്ടുമാറാത്ത പ്രശ്നങ്ങൾ കാരണം ബോഡി ബിൽഡിങ്ങിലേക്ക് തിരിഞ്ഞു. 24-ാം വയസ്സിൽ ആദ്യമായി മിസ്റ്റർ ജപ്പാൻ കിരീടം നേടി. മൂന്ന് വർഷത്തിന് ശേഷം രണ്ടാമത്തെ കിരീടവും സ്വന്തമാക്കി.

1967-ൽ മോൺട്രിയലിൽ നടന്ന മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ ആർനോൾഡ് ഷവാർസനെഗർ, സെർജിയോ ഒലിവ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം മത്സരിച്ച് നാലാം സ്ഥാനം നേടി. മുപ്പതുകളുടെ മധ്യത്തിൽ കനാസാവ മത്സര ബോഡി ബിൽഡിങ്ങിൽ നിന്ന് വിരമിച്ചു. എന്നാൽ  രോഗം ബാധിച്ച ഭാര്യക്ക് പ്രചോദനമേകാൻ 50-ാം വയസ്സിൽ അദ്ദേഹം വീണ്ടും ഈ രംഗത്തേക്ക് തിരിച്ചുവന്നു. എൺപതാം വയസ്സിന് ശേഷം ആറ് വേൾഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്.

ആരോഗ്യവും കരുതലും: ദഹനം  സുഗമമാക്കുന്നതിന്  അ‍ന്‍പതാം വയസില്‍ മാംസവും മല്‍സ്യ‌വും ഉപേക്ഷിച്ച് കർശനമായ സസ്യാഹാര രീതിയിലേക്ക് മാറി. ബ്രൗൺ റൈസ്, പച്ചമുട്ട കലർത്തിയ മിസോ സൂപ്പ് എന്നിവയാണ് പ്രധാന ആഹാരം. ആദ്യമൊക്കെ  ദിവസം ആറ് പ്രോട്ടീൻ ഷേക്കുകൾ ഉപയോഗിച്ചിരുന്നെങ്കില്‍ , പ്രായം കൂടുന്തോറും ദഹനം എളുപ്പമാക്കാൻ ഇത് മൂന്നായി കുറച്ചു. ഹിരോഷിമയിലെ തന്റെ ജിമ്മിൽ ആഴ്ചയിൽ ആറുദിവസം  രണ്ട് മണിക്കൂർ പരിശീലിക്കുന്നു. ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല എന്നതും തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമായി കനാസാവ കരുതുന്നു. 

ENGLISH SUMMARY:

Japanese bodybuilder Toshisuke Kanazawa has won his 19th national bodybuilding title at the age of 90. A former swimmer, he transitioned to bodybuilding at a young age and has enjoyed a remarkable competitive career spanning decades. His disciplined vegetarian diet, regular workouts and alcohol-free, smoke-free lifestyle are among the habits he credits for his longevity and fitness.