ജപ്പാന്‍ ടച്ചുമായി യൂകി ഐസ്ക്രീമിന്‍റെ ലോഞ്ച്. ജാപ്പനീസ് ഭാഷയില്‍ മഞ്ഞ് എന്നാണ് യൂകിയുടെ അര്‍ഥം. ജാപ്പനീസ് പ്രോഡക്റ്റ് എന്ന തോന്നിപ്പിക്കുന്ന രീതിയിലാണ് ഐസ്ക്രീമിന്‍റെ രൂപകല്‍പന. മാംഗോ സ്റ്റിക്കിറൈസ്, ലോകപ്രശസ്ത ജാപ്പനീസ് ആനിമേയായ നറൂട്ടോയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട 'മറൂട്ടോ’ തുടങ്ങി വൈവിധ്യമാര്‍ന്ന ഫ്ലേവറുകളിലാണ് ഐസ്ക്രീം എത്തുന്നത്. നടി മഞ്ജു വാരിയരാണ് ബ്രാന്‍ഡ് അംബാസഡര്‍.
യൂകിയുടെ മുഖങ്ങളായി ജനങ്ങളിലേക്ക് എത്തുന്നത് രണ്ട് ജാപ്പനീസ് അനിമെ കഥാപാത്രങ്ങളാണ്. ഐക്കൊയും റെനും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യൂകി ഐസ്ക്രീം എം.ഡി. ജോൺ കടമ്പുകാട്ടിൽ പ്രോഡക്റ്റ് ലോഞ്ച് നിർവഹിച്ചു. നടനും എംഎൽഎയുമായ രമേശ് പിഷാരടി, നടി മിയ, സംവിധായകരായ മാർട്ടിൻ പ്രക്കാട്ട്, സുധീഷ് ശങ്കർ തുടങ്ങിയവരും പങ്കെടുത്തു.