TAGS

  • ജോലി ചെയ്യാത്തവര്‍ ഭക്ഷണം കഴിക്കരുതെന്ന് സകുറായി 42കാരിയോട് നിരന്തരം പറയാറുണ്ടായിരുന്നു, തുടര്‍ന്ന് യുവതി ഭക്ഷണം കഴിക്കാതായി, ഒരു ദിവസം വിശപ്പ് സഹിക്കാനാവാതെ ഇവര്‍ ആഹാരമെടുത്ത് കഴിച്ചു

സഹതാമസക്കാരിയായ 42കാരിയെ ഭീഷണിപ്പെടുത്തി ചുണ്ടുകള്‍ സൂചിയും നൂലുംവച്ച് തുന്നിച്ചേര്‍ക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ 50കാരി അറസ്റ്റില്‍. ജപ്പാനിലാണ് സംഭവം. മസായെ സകുറായി ആണ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. പണിയെടുക്കാത്തവര്‍ ആഹാരം കഴിക്കേണ്ടതില്ല എന്നുപറഞ്ഞ് സഹതാമസക്കാരിയെ ഭീഷണിപ്പെടുത്തിയതായും ചുണ്ടുകള്‍ തുന്നിച്ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായും സകുറായി കുറ്റസമ്മതം നടത്തി.

Also Read: ഫുജൈറയിൽ വാഹനാപകടത്തിൽ 14 മരണം; 30 പേർക്ക് പരുക്ക്; വന്‍ദുരന്തം

ജൂലൈയിലാണ് സകുറായി അറസ്റ്റിലായത്. എന്നാല്‍ അന്ന് ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നു. ഇബാരാക്കി പ്രിഫെക്ചറിലെ മിറ്റോ ഡിസ്ട്രിക്റ്റ് കോടതിയുടെ ഷിമോത്സുമ ബ്രാഞ്ചിൽ നടത്തിയ വിചാരണക്കിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. സകുറായിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളടക്കം പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ നല്‍കിയിരുന്നു. 

ജോലി ചെയ്യാത്തവര്‍ ഭക്ഷണം കഴിക്കരുതെന്ന് സകുറായി 42കാരിയോട് നിരന്തരം പറയാറുണ്ടായിരുന്നു, തുടര്‍ന്ന് യുവതി ഭക്ഷണം കഴിക്കാതായി, ഒരു ദിവസം വിശപ്പ് സഹിക്കാനാവാതെ ഇവര്‍ ആഹാരമെടുത്ത് കഴിച്ചു, ഇതാണ് സകുറായിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു, ഉടന്‍ തന്നെ സൂചിയും നൂലുമെടുത്ത് ചുണ്ടുകള്‍ തുന്നിച്ചേര്‍ക്കാനായി ആവശ്യപ്പെട്ടു, താന്‍ ചെയ്താല്‍ കടുത്ത വേദന സഹിക്കേണ്ടിവരുമെന്നും അതുകൊണ്ട് സ്വയം തുന്നിച്ചേര്‍ക്കാനുമാണ് ആവശ്യപ്പെട്ടതെന്ന് സകുറായി കോടതിയില്‍ പറഞ്ഞു. 

അതേസമയം തന്നെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റങ്ങള്‍ എതിര്‍ക്കാനോ വാദിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിഭാഗം കോടതിയില്‍ അറിയിച്ചു. ജൂണ്‍ 18നും 24നും ഇടയിലാണ് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയതെന്നും കുറ്റം ചെയ്തതെന്നും കണ്ടെത്തി. 

"Those who don't work shouldn't eat", 50-year-old woman confesses to forcing a housemate to have her lips stitched shut:

A 50-year-old woman has been arrested for threatening a 42-year-old housemate and forcing her to have her lips stitched together using a needle and thread. The incident took place in Japan. Masaye Sakurai has confessed to the crime in court