പ്രതീകാത്മക ചിത്രം

  • മറ്റാരും ശ്രദ്ധിക്കാതിരിക്കാന്‍ ക്ലാസിലെ ബാക്ക് ബെഞ്ചിലിരിക്കും. സുന്ദരിയല്ലെന്ന തോന്നലില്‍ മൂന്നുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു

താന്‍ സുന്ദരിയല്ലെന്ന തോന്നലിനെത്തുടര്‍ന്ന് 19കാരിയായ നീറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചത് മൂന്നുതവണ. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.  കുടുംബവും സുഹൃത്തുക്കളും സുന്ദരിയാണെന്ന് പറയുമ്പോഴും തനിക്ക് തൃപ്തിയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. 

Also Read: സഹയാത്രക്കാരന്‍ മോശമായി സ്പര്‍ശിച്ചു, യുവതി ചെരുപ്പൂരിയെറിഞ്ഞു; പിന്നാലെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മൂന്നുതവണ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ‘എല്ലാവരും പറയുന്നു ഞാന്‍ സുന്ദരിയാണെന്ന്, പക്ഷേ കണ്ണാടിക്കുമുന്‍പില്‍ നില്‍ക്കുമ്പോള്‍ എനിക്കങ്ങനെ തോന്നുന്നില്ല, വളരെ മോശമായി അനുഭവപ്പെടുന്നു, മൂന്നുതവണ മരിക്കാന്‍ നോക്കി, പക്ഷേ സാധിച്ചില്ല’– പെണ്‍കുട്ടി തന്റെ സൈക്കോളജിസ്റ്റിനോട് പറഞ്ഞ വാക്കുകളാണിത്. 

Also Read: യുപിയില്‍ ഒവൈസിയുടെ മാസ്റ്റര്‍ പ്ലാന്‍; ദലിത്– മുസ്‍ലിം വോട്ടുകള്‍ മറിയും

മകളുടെ ഈ മാനസികാവസ്ഥ കാരണം കടുത്ത വിഷമത്തിലാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും. ചികിത്സയ്ക്കായി  പല ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും എല്ലാവരും സൈക്കോളജിസ്റ്റിനെ കാണാനായി നിര്‍ദേശിക്കുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.  അതേസമയം കുട്ടിക്ക് ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയാണെന്ന് സൈക്കോളജിസ്റ്റ് സ്ഥിരീകരിക്കുന്നു. 

മറ്റാരും തന്നെ ശ്രദ്ധിക്കാതിരിക്കാനും കാണാതിരിക്കാനുമായി ക്ലാസിലെ ബാക്ക്ബെഞ്ചിലാണ് ഇരിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ ഇത്തരം മാനസികസമ്മര്‍ദങ്ങള്‍ക്കിടെയിലും നന്നായി പഠിച്ച് മികച്ച മാര്‍ക്ക് നേടാനും കുട്ടിക്ക് സാധിക്കുന്നുണ്ട്. നല്ല സുഹൃത്തുക്കളും കുടുംബവുമുണ്ടെങ്കിലും കണ്ണാടിയില്‍ നോക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കുന്നു. 

മുടിയും മുഖവും മൂക്കും ആകര്‍ഷകത്വമുള്ളവയല്ലെന്നും കോളജില്‍ പോകുന്ന സമയത്ത് എല്ലാവരും തന്നെനോക്കി പരിഹസിച്ച് ചിരിക്കുന്ന പോലെ തോന്നുമെന്നും കുട്ടി പറയുന്നു. ഗ്രൂഫ് ഫോട്ടോ എടുക്കുമ്പോള്‍ മുഖം മറച്ചുപിടിക്കുമെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം മാസങ്ങളായി തുടരുന്ന സിബിടി (cognitive behavioural therapy) ചികിത്സയിലൂടെ കുട്ടിയുടെ മാനസികാരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നത്.  

ബോഡി ഡിസ്മോർഫിക് ഡിസോർഡർ (Body Dysmorphic Disorder – BDD) എന്നത് സ്വന്തം ശരീരത്തിലെ രൂപഭാവത്തെക്കുറിച്ചോ പ്രത്യേക ശാരീരിക സവിശേഷതയെക്കുറിച്ചോ അമിതമായ ആശങ്കയും അസംതൃപ്തിയും അനുഭവപ്പെടുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ്.  ശരീരത്തിൽ മറ്റുള്ളവർ ശ്രദ്ധിക്കാത്തതോ വളരെ ചെറിയതോ ആയ ഒരു കുറവ് ഈ വ്യക്തിക്ക് വലിയ വൈകല്യമായി തോന്നുകയും അതേക്കുറിച്ച് നിരന്തരം ചിന്തിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്നും സൈക്കോളജിസ്റ്റ് പറയുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

"Not beautiful," she sits on the back bench to avoid being seen; NEET student attempts suicide three times:

A 19-year-old NEET student attempted suicide three times, driven by the belief that she is not beautiful. The incident took place in Gorakhpur, Uttar Pradesh. Although her family and friends tell her that she is beautiful, the girl remains dissatisfied.