ഇ20 പെട്രോള്‍ വിഷയത്തില്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സയന്‍സ് അറിയാത്ത, ഇതിനു പിന്നിലെ ശാസ്ത്രീയ വശങ്ങള്‍ അറിയാത്ത പൊട്ടന്മാരാണെന്ന് സുരേഷ് ഗോപി പറഞ്ഞു. 

ഇ-20 ഇന്ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയും സംശയങ്ങളെയും തള്ളിക്കളഞ്ഞ സുരേഷ് ഗോപി, ചില ദുഷിച്ച രാഷ്ട്രീയ ശക്തികൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്നും ആരോപിച്ചു. രാജ്യത്ത് ഒരിടത്തും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്തുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തതാണോ എന്ന് അറിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഇനി അഥവാ അങ്ങനെ കലര്‍ത്തിയതാണെങ്കില്‍ വിഷയത്തിൽ സിബിഐ അന്വേഷണം വരുമെന്നും പിന്നീട് ഇക്കൂട്ടർ വേണ്ടിവന്നാല്‍ സിബിഐക്കെതിരെ തിരിയുമെന്നും അദ്ദേഹം പരിഹസിച്ചു.

എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ തുരുമ്പെടുക്കൽ, ഭാഗങ്ങൾ തേയ്മാനത്തിന് വിധേയമാകൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ആരോപണങ്ങളും സുരേഷ് ഗോപി തള്ളി. ഇത്തരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഔദ്യോഗികമായി പരാതികൾ ലഭിച്ചിട്ടില്ലെന്നും വാഹനനിർമാതാക്കൾ ഉന്നയിച്ച വിഷയങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ENGLISH SUMMARY:

Union Minister of State for Petroleum and Natural Gas Suresh Gopi has strongly dismissed controversies surrounding E20 petrol, calling critics ignorant of the science behind ethanol blending. He accused certain political forces of exploiting the issue for political gain and clarified that ethanol blending nowhere in the country exceeds the 20 percent limit.