പെറുവില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനിടെ ജനക്കൂട്ടത്തില്‍ നിന്ന് എറിഞ്ഞ കൊന്ത മാര്‍പാപ്പയുടെ കണ്ണിനുസമീപം കൊണ്ടു. പെറുവില്‍ നിന്ന് മടങ്ങുംമുന്‍പ് വിമാനത്താവളത്തില്‍ വന്ന ജനങ്ങളെ ആശീര്‍വദിക്കുന്നതിനിടെയാണ് സംഭവം.

മാര്‍പാപ്പ കണ്ണ് തിരുമ്മുന്ന ഫോട്ടോകളും വിഡിയോകളും പുറത്തുവന്നു. യാത്ര തുടര്‍ന്ന മാര്‍പാപ്പയ്ക്ക് പരുക്കേറ്റതായി സൂചനകളില്ല. ആശീര്‍വദിക്കാനായി തീർഥാടകർ കൊന്ത എറിഞ്ഞതെന്നാണ് സൂചന. പലപ്പോഴും ജനങ്ങള്‍ എറിയുന്ന വസ്തുക്കള്‍ പിടിക്കുന്ന മാര്‍പാപ്പയുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY:

During his visit to Peru, Pope Leo XIV was struck near his eye by a rosary thrown from the crowd while blessing well-wishers at the airport before his departure. Photographs and videos captured the Pontiff rubbing his eye immediately following the unexpected incident.