സ്ത്രീകളെ വിലമതിക്കണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കണമെന്നും ലിയോ പതിനാലാമന്‍ പാപ്പയുടെ ആഹ്വാനം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി പെറുവിലെ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെയും സഭയുടെയും എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്ന് പോപ്പ് പറഞ്ഞു.
എല്ലാവര്ക്കും അന്തസോടെ ജീവിക്കാനും പൊതുനന്മയ്ക്കായി സംഭാവന നല്‍കാനും കഴിയുന്ന സമൂഹത്തെ കെട്ടിപ്പടുക്കണമെന്നും പോപ്പ് പറഞ്ഞു. ലിമയിലെ സെന്റ് ജോണ്‍ ദി അപ്പോസ്തല്‍ ആന്‍ഡ് ഇവാഞ്ചലിസ്റ്റ് ബസിലിക്ക കത്തീഡ്രലിന് മുന്നിലെ ചത്വരത്തില്‍ പെറുവിലെ ജനങ്ങളുടെ വെല്ലുവിളികളും പ്രത്യാശകളും എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലിയോ പതിനാലാമന്‍ പാപ്പ. കുടുംബങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, സാംസ്കാരിക വൈവിധ്യത്തിന്റെ സമ്പന്നതയും വെല്ലുവിളികളും സ്ത്രീകള്‍ക്ക് എതിരായ അക്രമവും വിവേചനവും സംരംഭകരും തൊഴിലാളികളും നേരിടുന്ന അരക്ഷിതാവസ്ഥ എന്നിവയില്‍ ഊന്നിയായിരുന്നു പാപ്പയുടെ പ്രസംഗം.
പെറുവിന്റെ അശാന്തമായ ഭൂതകാലത്തിന്റെ മുറിവുകളെ അഭിമുഖീകരിക്കണമെന്നും ജനങ്ങൾക്കിടയിൽ വിശ്വാസം പുനർനിർമിക്കണമെന്നും പ്രസിഡന്റ് കൈക്കോ ഫുജിമോറിയോട് പാപ്പ ആവശ്യപ്പെട്ടു. ലിമയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ യുവാക്കള്‍ക്കൊപ്പം പ്രാര്‍ഥനയിലും പാപ്പ പങ്കെടുത്തു. ആൻഡീസ് പർവതനിരകളിലെ കുസ്കോയിലേക്കും ആമസോണിയൻ നഗരമായ പുകൽപയിലേക്കും അദ്ദേഹം പോകും.