ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ. ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യാനായി റോമിലെ ജമെല്ലി ആശുപത്രിയില്‍ മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കാന്‍സര്‍ സ്ഥിരീകരണം.  ടിഷ്യു പരിശോധനയിലാണ് (Biopsy) കാൻസർ ബാധ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ മാര്‍പാപ്പ ഒരാഴ്ച ആശുപത്രിയിൽ തുടരും. 20 വരെയുളള പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലോകത്തെ അറിയിച്ചത്.  ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും മാര്‍പാപ്പ അറിയിച്ചിരുന്നു. രോഗം വളരെ നേരത്തെ കണ്ടെത്തിയെന്നും അത് ഒരു പ്രത്യേക ഭാഗത്ത് മാത്രമായി പരിമിതമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ മുഴ ശ്വാസകോശ കാന്‍സറിന്‍റെ ഭാഗമായിരുന്നെന്നത് കൂടുതല്‍ ആശങ്കയാവുകയാണ്.
സൗദിയിൽ വീണ്ടും ഭീതി; ഇന്ത്യക്കാർ പുറത്തിറങ്ങരുതെന്ന് എംബസി; വിമാന സർവീസുകൾ നിലച്ചു...

അടുത്തിടെ നടത്തിയ പതിവ് ആരോഗ്യ പരിശോധനയ്ക്കിടയിലാണ് ശ്വാസകോശത്തിൽ ചെറിയൊരു അപാകത കണ്ടെത്തിയത്.വളരെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ മുഴ കണ്ടെത്താൻ കഴിഞ്ഞതായും അത് ഒരിടത്തുമാത്രമായി പരിമിതപ്പെട്ടിരിക്കുന്ന ഒന്നാണെന്നും മാർപാപ്പ വ്യക്തമാക്കിയിരുന്നു. റോമിലെ പ്രശസ്തമായ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ .  ഏകദേശം ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ വിശ്രമത്തിൽ തുടരുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു.

അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇതിനു മുൻപ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. കത്തോലിക്കാ സഭയുടെ തലവനായി 2025-ൽ ചുമതലയേറ്റ അദ്ദേഹം, ആഴ്ചതോറുമുള്ള ടെന്നീസ് കളിയും നീന്തലുമൊക്കെയായി വളരെ സജീവമായ ഒരു ജീവിതശൈലി നയിക്കുന്ന വ്യക്തിയാണ്.

ENGLISH SUMMARY:

Pope Leo XIV lung cancer has been officially confirmed by the Vatican following a successful surgery at Gemelli Hospital in Rome. The biopsy results revealed lung adenocarcinoma, and the Pope will remain hospitalized for a week while canceling all public engagements until the 20th.