പാണക്കാട്ടെ ബീവിമാരുടെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണവും സ്ക്രീനിങ് ക്യാംപും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

പാണക്കാട് അബ്ബാസലി ശിഹാബ്  തങ്ങളുടെ ഭാര്യ സജ്‌ന സഖാഫ്, ബഷീറലി ശിഹാബ് തങ്ങളുടെ ഭാര്യ ഷമീമ ബഹസാൻ, മുനവറലി  ശിഹാബ് തങ്ങളുടെ ഭാര്യ ഹനിയാ സഖാഫ് എന്നിവരുടെ നേതൃത്വത്തിൽ സിനർജി വിമൻസ് ഫൗണ്ടേഷനാണ് തനാർബുദ നിർണയ ക്യാമ്പിന് നേതൃത്വം നൽകിയത്.  പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ കെ.എം. കുൽസുവടക്കം പിന്തുണയുമായി എത്തി. 

200 ൽ അധികം വനിതകൾ ക്യാംപിൽ പങ്കെടുത്തു. കൂടുതൽ മേഖലകളിൽ വനിതകളെ സഹായിക്കുകയാണ് സിനർജി വിമൻസ്  ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് സിനർജി വിമൻസ് ഫൗണ്ടേഷന്‍ നേതൃത്വം അറിയിച്ചു.  

ENGLISH SUMMARY:

A cancer awareness and screening camp was organized in Malappuram under the leadership of the women from the Panakkad family. Conducted by the Synergy Women's Foundation, the initiative focused particularly on breast cancer detection and was spearheaded by Sajna Sakhaf (wife of Panakkad Abbas Ali Shihab Thangal), Shameema Hasan (wife of Basheer Ali Shihab Thangal), and Haniya Sakhaf (wife of Munavvar Ali Shihab Thangal). Minister P.K. Kunhalikutty inaugurated the camp, which was attended and supported by over 200 women, including his wife, K.M. Kulsu. The foundation aims to expand its reach and support women across more sectors in the future.