കാന്‍സര്‍ ഗവേഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാര്‍ പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. കൊച്ചിയില്‍ ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
സെമിനാറിലെ ചർച്ചകളും നിർദേശങ്ങളും ആരോഗ്യ വകുപ്പ് വിശദമായി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗികള്‍ക്കും അര്‍ബുദത്തെ അതിജീവിച്ചവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായുള്ള പിന്തുണ പദ്ധതി 'സഖി' യുടെ ലോഞ്ച് നടി ദിവ്യപിള്ളയും കോണ്‍ക്ലേവ് ചെയർപേഴ്സൺ ഡോ. ജെം കളത്തിലും ചേർന്ന് നിർവഹിച്ചു.