സ്ത്രീശാക്തീകരണത്തിനും മാനസികാരോഗ്യത്തിനും ഊന്നൽ നൽകി വി-ഗാർഡിന്റെ 'ഷീ ലീഡ്സ്' കോൺക്ലേവ്. തൃക്കാക്കര ഭാരത മാതാ കോളേജിൽ നടന്ന പരിപാടി മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി, പ്രമുഖ അധ്യാപകരും സാമൂഹിക ക്ഷേമ വിദഗ്ധരുമായ ഡോ. ജയ ചെറിയാൻ, ഡോ. പീർലി ഫെനിൽ, ഡോ. നൈസിൽ റോമിസ് തോമസ് എന്നിവർ പങ്കെടുത്തു. വിദ്യാർഥികളും വനിതാ നേതാക്കളും സാമൂഹികപ്രവർത്തകരും അടക്കം 500-ലധികം പേർ കോൺക്ലേവിൽ പങ്കെടുത്തു.