bachchan-threat-dhillon
  • ബച്ചനും മകന്‍ അഭിഷേക് ബച്ചനുമെതിരെ ധില്ലന്റെ വധഭീഷണി. ബച്ചന്‍ വസതിയായ ജല്‍സയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലിരുന്നിട്ടും കാര്യമില്ലെന്ന് ഭീഷണിയില്‍

ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള രണ്ട് വാടകക്കൊലയാളികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അമിതാഭ് ബച്ചനെതിരെ ഗുണ്ടാനേതാവ് ഗോള്‍ഡി ധില്ലന്റെ വധഭീഷണി. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ വസതിക്കുനേരെ ആക്രമണം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ചില്ലെന്നും തന്റെ സംഘത്തിലെ 200 ആളുകള്‍ മുംബൈയില്‍ തയാറായി നില്‍പ്പുണ്ടെന്നും ധില്ലന്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ഭീഷണിയില്‍ പറയുന്നു. 

Also Read: തമിഴ്നാട് മന്ത്രി ആദവ് അര്‍ജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയുന്നു

ബച്ചനും മകന്‍ അഭിഷേക് ബച്ചനുമെതിരെയാണ് ധില്ലന്റെ വധഭീഷണി. ബച്ചന്‍ വസതിയായ ജല്‍സയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലിരുന്നിട്ടും കാര്യമില്ലെന്നാണ് ഭീഷണിയില്‍ പറയുന്നത്. വികാസ് താക്കൂര്‍, ദീപക് സിങ് എന്നീ ബിഷ്ണോയി സംഘാംഗങ്ങളാണ് പിടിയിലായിരുന്നത്. ഇവരുടെ അറസ്റ്റൊന്നും തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ധില്ലന്‍ പറയുന്നു.  1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. അക്രമം നടത്തിയവരോട് ക്ഷമിക്കില്ലെന്നും സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്നവരെ വെറുതേ വിടില്ലെന്നും ഭീഷണിയില്‍ പറയുന്നു. 

ലോകത്തിന്റെ ഏത് ഭാഗത്തിരുന്ന് സംസാരിച്ചാലും പ്രത്യാഘാതം നേരിടേണ്ടിവരും, ബുള്ളറ്റ് പ്രൂഫ് ഗ്ലാസിലിരുന്ന് സംസാരിക്കുന്നവരേയും കൊല്ലുമെന്നും ഭീഷണിയില്‍ വ്യക്തമാക്കുന്നു. ബച്ചന്റെ വസതിയായ ജല്‍സയ്ക്കുനേരെ ഒരു മാസത്തിനിടെ മൂന്നുതവണയാണ് ബോംബ് ഭീഷണി വന്നത്. നവംബര്‍ ഒന്നിന് മൂന്നുവശവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൊണ്ട് സുരക്ഷിതമാക്കിയ പ്രത്യേക സംവിധാനത്തിനുള്ളില്‍ നിന്നാണ് ബച്ചന്‍ ആരാധകരെ കണ്ടിരുന്നത്. 

ഡല്‍ഹിയില്‍ അറസ്റ്റിലായ വികാസ് താക്കൂര്‍ പഞ്ചാബ് ജലന്ധര്‍ സ്വദേശിയും ദീപക് തര്‍ണ്‍താരന്‍ സ്വദേശിയുമാണ്. ഡല്‍ഹിയിലെ ഒരു വ്യവസായിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നു ഇരുവരുമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

‘200 people are standing ready in Mumbai; they will even shatter bulletproof glass’ Dhillon issues death threat:

Following the Delhi Police's arrest of two contract killers linked to the Lawrence Bishnoi gang, gangster Goldy Dhillon has issued a death threat against Amitabh Bachchan. In a threat posted on social media, Dhillon claims that the plan to attack Bollywood superstar Amitabh Bachchan's residence has not been abandoned, and that 200 members of his gang are currently stationed in Mumbai, ready for action