Image Credit: Instagram/daisymartinarjuna
തമിഴ്നാട് മന്ത്രിയും ടി വികെ നേതാവുമായ ആദവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയുന്നു. 14 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഡെയ്സി മാർട്ടിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് ഡെയ്സിയുടെ പോസ്റ്റിലുള്ളത്. എന്നാൽ ഔദ്യോഗിക വിവാഹമോചന നടപടികൾ ആരംഭിച്ചതായോ പൂർത്തിയായതായോ സ്ഥിരീകരണമില്ല.
Also Read: റഹ്മാന്റെ പകരക്കാരൻ, അനിരുദ്ധിന്റെ എതിരാളി! 22-ാം വയസ്സിൽ സായ് അഭ്യങ്കർ തീർക്കുന്ന സംഗീത സാമ്രാജ്യം
'14 വർഷമായി ഒരുമിച്ചുള്ള ജീവിതം സ്നേഹവും പരസ്പരധാരണയും നിറഞ്ഞ യാത്രയായിരുന്നു. സുഹൃത്തുക്കളായും ജീവിത പങ്കാളികളായും മാതാപിതാക്കളായും ഒരുമിച്ച് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. ഇന്ന് ആദവ് അർജുനും ഞാനും ദമ്പതികളെന്ന നിലയിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. വേർപിരിഞ്ഞാലും കുട്ടിയെ ഒരുമിച്ച് വളർത്തുന്നതിനും കുട്ടിയുടെ സന്തോഷവും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് മുൻഗണന' എന്നും ഡെയ്സി പോസ്റ്റിൽ പറയുന്നു.
ആദവിനോട് എപ്പോഴും തനിക്ക് ആദരവാണെന്നും സന്തോഷവും സമാധാനവും വിജയവും ആശംസിക്കുന്നുവെന്നും ഡെയ്സി പറഞ്ഞു. അതേസമയം ഈ ഘട്ടത്തെ നേരിടുന്ന ഇരുവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
വിജയ് മന്ത്രിസഭയില്‍ പൊതുമരാമത്ത്, കായിക വികസന വകുപ്പ് മന്ത്രിയാണ് ആദവ് അര്‍ജുന. വികെസിയില്‍ നിന്നാണ് ആദവ് ടിവികെയിലേക്ക് എത്തുന്നത്. ലോട്ടറി മുതലാളി സാന്റിയാഗോ മാർട്ടിന്റെ മകളാണ് ഡെയ്‌സി. സരംഭകയായ ഡെയ്സി എറെയ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറാണ്.