ടൈഗര്‍ ഷ്രോഫിനെതിരായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ രണ്ട് പ്രമുഖ ബോളിവുഡ് താരങ്ങളുടെ സുരക്ഷ വൈ പ്ലസ് (Y+) വിഭാഗത്തിലേക്ക് ഉയർത്തി. നേരത്തെ എക്സ് (X) കാറ്റഗറി സുരക്ഷയിലായിരുന്ന താരത്തിന്റെയും, വൈ (Y) കാറ്റഗറി സുരക്ഷയിലായിരുന്ന മറ്റൊരു താരത്തിന്റെയും സുരക്ഷാ ക്രമീകരണങ്ങളാണ് അതീവ ജാഗ്രതയുടെ ഭാഗമായി വൈ പ്ലസ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി താരങ്ങളുടെ പേരുവിവരങ്ങളോ മറ്റ് ഔദ്യോഗിക വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ സിനിമാ മേഖലയിലുള്ളവർക്ക് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി ശക്തമായിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർക്ക് നിലവിൽ തന്നെ Y+ സുരക്ഷയാണ് നൽകിയിരിക്കുന്നത്. ഇതിനുപുറമെ ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അനുപം ഖേർ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് X കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ, ഈ രണ്ട് താരങ്ങൾക്കും മുഴുവൻ സമയവും കൂടുതൽ സുരക്ഷാ സേനാംഗങ്ങളുടെ കാവൽ ഉണ്ടായിരിക്കും. താരങ്ങൾക്ക് പുറമെ ഇവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.