പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കുമെന്ന വിചിത്ര വാദവുമായി പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎയും നടിയുമായ പാപിയ അധികാരി. കാളിപൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് എംഎൽഎയുടെ ഈ വിവാദ പരാമർശം. 

വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തുനിന്ന് പടക്കംപൊട്ടിക്കുന്നത് കേട്ട  പാപിയ അധികാരി പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളും മാറ്റാൻ സഹായിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ എംഎല്‍എയുടെ ഈ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ട്രോളുചെയ്യപ്പെടുകയും ചെയ്തിരുന്നു. 

എന്നാല്‍ സംഭവം വിവാദമായ പിന്നാലെ മാധ്യമങ്ങളെ പഴിചാരുകയാണ് പാപിയ അധികാരി. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും എംഎല്‍എ പറഞ്ഞു. വിളക്ക് കൊളുത്തുന്നത് ലക്ഷ്യം നേടാന്‍ സഹായിക്കുമെന്നും അങ്ങനെ വിളക്കുകത്തിക്കുന്നതിലൂടെ രോഗം മാറുമെന്ന് പൂര്‍വികര്‍ പറയാറുണ്ടായിരുന്നെന്നും അതിനെകുറിച്ചാണ് താന്‍ പറഞ്ഞതെന്നും അവര്‍ വിശദീകരിച്ചു. 

ENGLISH SUMMARY:

West Bengal BJP MLA and actress Papiya Adhikari sparked a major controversy by claiming that bursting firecrackers can help cure various diseases. Speaking at a Kali Puja event, the politician made the bizarre assertion on stage after hearing firecrackers going off nearby, immediately drawing widespread public backlash and online ridicule. As the video of her speech went viral, she attempted to shift her stance by accusing the media of twisting her statements out of context. She later clarified that her comments were meant to reference traditional beliefs about lighting lamps to achieve goals and foster healing, rather than promoting firecracker usag