• പുതിയ വോട്ടർമാർക്ക് പേര് ചേർക്കാനുള്ള 'ഫോം 6'-ൽ വരുത്തിയ വിവാദമായ മാറ്റങ്ങൾ തിരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിലെ തീവ്ര പുനരവലോകനവുമായി (SIR) ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിരുന്ന അധിക സത്യവാങ്മൂലവും ചോദ്യങ്ങളുമാണ് കമ്മീഷൻ പിൻവലിച്ചത്.

പുതിയ വോട്ടർമാർക്ക് പേര് ചേർക്കാനുള്ള 'ഫോം 6'-ൽ വരുത്തിയ വിവാദമായ മാറ്റങ്ങൾ തിരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിലെ തീവ്ര പുനരവലോകനവുമായി (SIR) ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിരുന്ന അധിക സത്യവാങ്മൂലവും ചോദ്യങ്ങളുമാണ് കമ്മീഷൻ പിൻവലിച്ചത്. Also Read: ട്രംപ് ഭരണത്തിന് തിരിച്ചടി; ആദ്യഫലസൂചനകളില്‍ ഡെമോക്രാറ്റിക് മുന്നേറ്റം

വരുത്തിയ ഭേദഗതി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് കടുത്ത എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് കമ്മിഷന്റെ പിന്മാറ്റം. 1960-ലെ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ചട്ടപ്രകാരമുള്ള ഫോം 6-ൽ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനമില്ലാതെ, കമ്മീഷൻ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ മാത്രം മാറ്റം വരുത്തിയത് നിയമപരമായി നിലനിൽക്കില്ലെന്ന ചൂണ്ടിക്കാണിക്കലുകളാണ് വഴിത്തിരിവായത്.

ഫോം 6-ൽ വരുത്തിയ മാറ്റത്തിനെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ (സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി) യോഗത്തിൽ കടുത്ത വിയോജിപ്പ് ഉന്നയിച്ചിരുന്നതായും വിവരങ്ങൾ പുറത്തുവന്നിരുന്നു. പുതിയ വോട്ടർമാർ സമർപ്പിക്കേണ്ടിയിരുന്ന SIR അനുബന്ധ സത്യവാങ്മൂലത്തിലെ വോട്ടറുടെയോ ബന്ധുക്കളുടെയോ മുൻകാല SIR വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

എസ്‌.ഐ.ആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് പോർട്ടലുകളിൽ നിന്ന് ഈ ഭാഗം ആദ്യം പൂർണമായി ഒഴിവാക്കിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നിഷ്ടപ്രകാരമുള്ള നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. സാധാരണ കാലയളവിൽ ചട്ടപ്രകാരമുള്ള ഫോമുകൾ മാത്രമേ ഇനി ഉപയോഗിക്കൂ എന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Voter list revision updates state that the Election Commission has rolled back controversial changes made to Form 6 for new voters following widespread backlash. The decision comes after legal experts and opposition leaders questioned the validity of the executive order and the added affidavit requirements.