trump-iran-war

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകളില്‍  ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി . സെനറ്റിലും ജനപ്രതിനിധിസഭിയിലും    ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം. ജനപ്രതിനിധി സഭയില്‍ 81 സീറ്റുകളില്‍  ഡെമോക്രാറ്റുകള്‍ മുന്നേറുമ്പോള്‍  റിപ്പബ്ലിക്കന്‍മാര്‍ 33 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച സെനറ്റില്‍ 11 സീറ്റില്‍ ഡെമോക്രാറ്റുകളും മൂന്ന് സീറ്റുകളില്‍ റിപ്പബ്ലിക്കന്‍മാരും എന്ന നിലയിലാണ് ലീഡ് നില .

ഓഹോയോ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മലയാളിയും റിപ്പബ്ലിക്കന്‍ നേതാവുമായ വിവേക് രാമസ്വാമി പിന്നിലാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഒഴിഞ്ഞ സീറ്റിലാണ് വിവേകിന് തിരിച്ചടിയുണ്ടായത്. മിഷിഗണ്‍, അലാസ്ക, ടെക്സസ്സ് ,ഒഹായോ, അയോവ തുടങ്ങിയ സെനറ്റ് സീറ്റുകളിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. റിപ്പബ്ലിക്കന്‍ കോട്ടകളില്‍ ഡെമോക്രാറ്റുകള്‍ അട്ടിമറിജയം നേടുമെന്ന സൂചനയാണുള്ളത്. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്.

ഉപരിസഭയായ സെനറ്റിലെ 35 സീറ്റുകളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 36 ഗവർണർ പദവികളിലേക്കും നടന്ന വോട്ടെടുപ്പിന്റെ ഫലങ്ങളും ഭാഗികമായി പുറത്തുവരുന്നുണ്ട്. നിലവിൽ സെനറ്റിലും പ്രതിനിധി സഭയിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്.

പണപ്പെരുപ്പവും ജീവിതച്ചെലവ് വർധനയും ഉയർത്തിക്കാട്ടി ഡെമോക്രാറ്റുകൾ ശക്തമായ പ്രചാരണമാണ് നടത്തിയത്. ഈ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയെന്നാണ് ആദ്യകാല സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ കാലിഫോർണിയ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ തപാൽ വോട്ടുകൾ  എണ്ണിത്തീരാൻ സമയമെടുക്കുമെന്നതിനാൽ അന്തിമ ചിത്രം വ്യക്തമാകാൻ ദിവസങ്ങൾ വേണ്ടി വന്നേക്കും.

ട്രംപ് സർക്കാരിന് വരും വർഷങ്ങളിൽ നിയമനിർമ്മാണങ്ങൾ സുഗമമായി നടത്തണമെങ്കിൽ ഇരുസഭകളിലെയും ഭൂരിപക്ഷം നിലനിർത്തേണ്ടത് അനിവാര്യമാണ്.

ENGLISH SUMMARY:

US midterm elections results show early leads for the Democratic Party in the House of Representatives as vote counting progresses under Donald Trump's presidency. This crucial election will determine the future legislative power of the Republican Party across the House and Senate.