trump-netanyahu

അമേരിക്കൻ ജനതയ്ക്ക് തന്നോട് മടുപ്പ് തോന്നുകയാണെങ്കിൽ ഇസ്രയേലിലേക്ക് പോകുമെന്നും അവിടുത്തെ പ്രധാനമന്ത്രിയാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിനിടെ 'ഫോക്സ് ആന്റ് ഫ്രണ്ട്സ്' ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ തമാശ രൂപേണയുള്ള പരാമർശം. ഇസ്രയേലിൽ തനിക്ക് 99 ശതമാനം ജനപിന്തുണയും റേറ്റിങ്ങുമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രയേൽ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ട്രംപ് ഇതാദ്യമായല്ല സംസാരിക്കുന്നത്. കഴിഞ്ഞ മെയിലും സമാന പരാമര്‍ശം ട്രംപ് നടത്തിയിരുന്നു. ഇസ്രയേലികൾക്കിടയിൽ തനിക്ക് 99% പിന്തുണയുണ്ടെന്നാണ് ട്രംപ് അന്നും അവകാശപ്പെട്ടത്.

അഭിമുഖത്തിനിടയിൽ ഇസ്രയേലുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ട്രംപ് നിർണായക വെളിപ്പെടുത്തൽ നടത്തി. ഇസ്രയേലിന് പ്രതിവർഷം നൽകിവരുന്ന 4 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ഈ വർഷത്തോടെ അവസാനിപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ധാരണയിലെത്തിയതായി ട്രംപ് വ്യക്തമാക്കി. ഇസ്രയേലിന് നിലവിൽ ഈ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമെതിരെയുള്ള ഡെമോക്രാറ്റുകളുടെ പ്രധാന ആയുധമായിരുന്നു ഈ ധനസഹായം. ഈ വർഷാവസാനത്തോടെ തുക നൽകുന്നത് നിർത്തുമെങ്കിലും ആവശ്യം വരുന്ന ഘട്ടങ്ങളിൽ ഇസ്രയേലിനെ തുടർന്നും സഹായിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ് കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.‍ ആദ്യ ഫലങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്നേറ്റം. ജനപ്രതിനിധിസഭയില്‍ 4 സീറ്റുകളില്‍ ഡെമോക്രാറ്റുകളും ഒരു സീറ്റില്‍ റിപ്പബ്ലിക്കന്‍സുമാണ് മുന്നിലുള്ളത്. കെന്റക്കി, ഇന്‍ഡ്യാന തുടങ്ങി കിഴക്കന്‍ സമയമേഖലകളിലുള്ള സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. മറ്റു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഡോണാൾഡ് ട്രംപിന്റെ ഭരണത്തിന്റെ ശേഷിക്കുന്ന രണ്ടു വർഷങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും.

ENGLISH SUMMARY:

US President Donald Trump quipped during an interview with Fox & Friends that if the American public ever gets tired of him, he would move to Israel and become its Prime Minister. Speaking during the US midterm elections, Trump claimed that he holds an impressive 99 percent approval rating among the Israeli population. In the same interview, he dropped a major policy statement announcing an agreement with Israeli Prime Minister Benjamin Netanyahu to phase out America's annual $4 billion aid to Israel by the end of the year. The President remarked that Israel is a thriving economy that no longer requires the financial assistance, while noting that the US would still step in to help if necessary.