File image

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെട്ടു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിന്ന തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മുരശ് എന്നാണ് ചുഴലിക്കാറ്റിന് പേരു നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ രാവിലെ ആന്ധ്രയിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ കരതൊടാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

 

നിലവില്‍ മണിക്കൂറില്‍ 23 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം. ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്‌നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞയാഴ്‌ച ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ അര്‍ണാബ് ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു.

 

കേരളത്തില്‍ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നതോടെ കേരളത്തിലും മഴ കനക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. 4–ാം തീയതി  വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.  മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Cyclone Monash has formed over the Bay of Bengal, bringing heavy rain alerts to Andhra Pradesh, Tamil Nadu, and parts of Kerala. Stay updated with the latest weather forecasts and district-wise yellow alerts.