മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിൻറെ ചലോ ദില്ലി മഹാറാലി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിന്നാണ് നേതാക്കൾ രാംലീല മൈതാനത്തേക്ക് പുറപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുറന്ന വാഹനത്തിലാണ് യാത്ര. രാംലീല മൈതാനി പ്രവർത്തകരാൽ നിറഞ്ഞു കിവിഞ്ഞു. സമീപ റോഡുകളിലും ആളുകൾ തിങ്ങി നിൽക്കുകയാണ്. രാഹുൽ ഗാന്ധി ക്കൊപ്പം എത്തുന്ന പ്രതിഷേധക്കാർക്ക് രാംലീലക്ക് അകത്തേക്ക് കയറാനാകില്ല.
വോട്ടുകൊള്ള തുറന്നുകാട്ടുന്ന റാലിയിൽ രാജ്യത്തിൻറെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഇന്ത്യാസഖ്യ നേതാക്കൾ അറിയിച്ചു. പത്തുലക്ഷം പേരെങ്കിലും രാജ്യ തലസ്ഥാനത്ത് എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.