ബംഗാള്‍, അസം ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വന്‍ വിജയം. ബംഗാളിലെ നന്ദിഗ്രാം നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു. ടി. എം. സി പിന്തുണയോടെ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് 41,764 വോട്ട് മാത്രമാണ് ലഭിച്ചത്.
ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ വീഴ്ത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി പിടിച്ചെടുത്ത മണ്ഡലമാണിത്. സുവേന്ദുവിന് 9,665 വോട്ടിൻ്റെ ഭൂരിപക്ഷം ഉണ്ടായിരുന്നത് ഇത്തവണ ലക്ഷം കടന്നു .
റെജിനഗറില്‍ 75,816 വോട്ടിന് BJP സ്ഥാനാർഥി ശങ്കരവ് സർക്കാർ ജയിച്ചു. എ.ജെ.യു.പി നേതാവ് ഹുമയൂണ്‍ കബീര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന അസമിലെ നാഗോണ്‍ ലോക്സഭ മണ്ഡലത്തിലും ബി.ജെ.പി ജയം ഉറപ്പിച്ചു. സ്ഥാനാര്‍ഥി ദേവാശിഷ് ശര്‍മയുടെ ലീഡ് 1,72,527 ആണ്.