റഷ്യ എല്ലാക്കാലത്തും ഇന്ത്യയ്ക്കൊപ്പം നിന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ലോകരാജ്യങ്ങളിൽ ഭൂരിഭാഗവും സൈനിക ഭരണകൂടത്തെ പിന്തുണച്ചപ്പോഴും ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയുണ്ടായ നിർണായക ഘട്ടങ്ങളിൽ റഷ്യ രാജ്യത്തിനൊപ്പം നിലകൊണ്ടിട്ടുണ്ടെന്ന് എസ്. ജയ്ശങ്കർ
റഷ്യ എല്ലാക്കാലത്തും ഇന്ത്യയ്ക്കൊപ്പം നിന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ലോകരാജ്യങ്ങളിൽ ഭൂരിഭാഗവും സൈനിക ഭരണകൂടത്തെ പിന്തുണച്ചപ്പോഴും ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയുണ്ടായ നിർണായക ഘട്ടങ്ങളിൽ റഷ്യ രാജ്യത്തിനൊപ്പം നിലകൊണ്ടിട്ടുണ്ടെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു. ന്യൂഡൽഹിയിൽ നടക്കുന്ന മ്യൂണിക്ക് ലീഡേഴ്‌സ് മീറ്റിങ്ങില്‍ സംസാരിക്കവെയാണ് ജയശങ്കർ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെകുറിച്ച് സംസാരിച്ചത്.
ചരിത്രപരമായി റഷ്യയുമായി 1950കള്‍ മുതല്‍ നല്ല ബന്ധമാണുള്ളതെന്നും ആ ചരിത്രം അങ്ങനെ മറക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയുണ്ടായപ്പോള്‍ പലരീതിയിലും റഷ്യ ഇന്ത്യയ്ക്കൊപ്പമുണ്ടായെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഇന്ന് റഷ്യയുമായുള്ള ബന്ധം സാമ്പത്തികമായികൂടി വളര്‍ന്നിട്ടുണ്ടെന്ന് ജയ്ശങ്കര്‍ പറഞ്ഞു. അതില്‍ സൈനികമായ ഘടകങ്ങളും ആണവ ഘടകങ്ങളുമെല്ലാം ഉണ്ട്. ബഹിരാകാശപരമായ ചില പ്രശ്നങ്ങളുമുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും ഗണ്യമായ അളവിൽ വ്യാപാരവും നിക്ഷേപവും അതുപോലെതന്നെ ഊർജ്ജ വിഭവങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ചർച്ചയ്ക്കും നയതന്ത്രത്തിനും വേണ്ടി വാദിക്കുന്നതിനപ്പുറം കൂടുതൽ സജീവമായ പങ്ക് വഹിക്കുന്നതിലേക്ക് ഇന്ത്യ നീങ്ങിയിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.
ENGLISH SUMMARY:
External Affairs Minister S. Jaishankar emphasized that Russia has consistently stood by India during critical times when the nation's security and territorial integrity were threatened, even as much of the world supported a military regime. Speaking at the Munich Leaders Meeting in New Delhi, he stated that India's historic ties with Russia dating back to the 1950s cannot be forgotten. He highlighted that bilateral relations have expanded significantly to include economics, energy, defense, nuclear cooperation, and space, alongside substantial trade and investment. Furthermore, Jaishankar noted that India has moved toward a more active role in advocating for dialogue and diplomacy to resolve the ongoing Russia-Ukraine conflict.