External Affairs Minister S Jaishankar alongside Foreign Secretary Vikram Misri, left, and Minister of Foreign Affairs of Liberia Sara Beysolow Nyanti co-chairs the inaugural meeting of the 'Group of Friends on Safety & Security of Shipping & Seafarers' (#GoFonS4) on the sidelines of the 81st Session of the United Nations General Assembly(UNGA 81), in New York. (@DrSJaishankar/X via PTI Photo)(PTI09_25_2026_000594B)

External Affairs Minister S Jaishankar alongside Foreign Secretary Vikram Misri, left, and Minister of Foreign Affairs of Liberia Sara Beysolow Nyanti co-chairs the inaugural meeting of the 'Group of Friends on Safety & Security of Shipping & Seafarers' (#GoFonS4) on the sidelines of the 81st Session of the United Nations General Assembly(UNGA 81), in New York. (@DrSJaishankar/X via PTI Photo)(PTI09_25_2026_000594B)

  • ഭീകരവാദത്തെക്കുറിച്ച് യു‌എന്നില്‍ ചോദ്യം, എസ്.ജയശങ്കറിന്റെ മറുചോദ്യം. വിഡിയോ വൈറലാകുന്നു

ഭീകരവാദത്തെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തുവച്ചു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. കപ്പലുകളുടേയും നാവികരുടേയും സുരക്ഷയുമായി ബന്ധപ്പെട്ട ‘ഗ്രൂപ് ഓഫ് ഫ്രണ്ട്സ്’ എന്ന കൂട്ടായ്മയുടെ രൂപീകരണത്തിനു ശേഷം ജയശങ്കറും ലൈബീരിയൻ വിദേശകാര്യ മന്ത്രി സാറ ബെയ്‌സോലോ ന്യാന്തിയും മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉയരുന്നത്. 

Also Read: നെതന്യാഹുവിന്‍റെ പ്രസംഗത്തില്‍ നിന്നിറങ്ങിയ രാജ്യങ്ങളെ നോട്ടമിട്ട് ഇസ്രായേല്‍

പാക്കിസ്ഥാനില്‍ ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്ന പ്രവൃത്തി താങ്കളുടെ സര്‍ക്കാര്‍ എന്നു നിര്‍ത്തുമെന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ആഹാ, ഒരു ഭീകരരാഷ്ട്രമാണോ എന്നോടീ ചോദ്യം ചോദിക്കുന്നത്? എന്ന് തൊട്ടുപിന്നാലെ ജയശങ്കറിന്റെ മറുപടിയും വന്നു. പിന്നാലെ ചെറുചിരിയോടെ ജയശങ്കര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. 

എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചപ്പോള്‍ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരിഷ് പര്‍വതനേനി ഇടപെട്ടു സംസാരിച്ചു, താങ്കളുടെ ചോദ്യത്തിനു വളരെ വ്യക്തമായി തന്നെ മറുപടി ലഭിച്ചു കഴിഞ്ഞു, എന്ന് പര്‍വതനേനി മാധ്യമപ്രവര്‍ത്തകനോട്  പറഞ്ഞു. 

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനോട്  യുഎന്നിലെത്തിയ സമയത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക ചോദ്യം ചോദിച്ചതിനു പിറ്റേ ദിവസമാണ് ഇന്ത്യയോട് ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. ഭീകരര്‍ക്ക് താവളമൊരുക്കുന്നത് നിങ്ങള്‍ എപ്പോഴാണ് അവസാനിപ്പിക്കുക എന്ന എഎന്‍ഐ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനോട് ഷഹബാസ് ഷരീഫ് പ്രതികരിച്ചില്ല. ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയിദിനെ എപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഷരീഫിനു നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

81ാമത് യുഎന്‍ പൊതുസഭയുടെ ഭാഗമായി ഇന്ത്യയും ലൈബീരിയയും ചേര്‍ന്നാണ് സമുദ്രസുരക്ഷയ്ക്കായി കൂട്ടായ്മ രൂപീകരിച്ചത്. കപ്പലുകള്‍ക്കും നാവികര്‍ക്കും നേരിടേണ്ടിവരുന്ന സുരക്ഷാ ഭീഷണികളില്‍ ആശങ്കയുള്ള രാജ്യങ്ങളെ ഒന്നിച്ചു നിര്‍ത്തുന്ന ഗ്രൂപ് ഓഫ് ഫ്രണ്ട്സ് ഓണ്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓഫ് ഷിപ്പിങ് ആന്റ് സീഫെറേഴ്സ് (Group of Friends on Safety and Security of Shipping and Seafarers) എന്നാണ് സംഘടനയുടെ പേര്. 

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് റജിസ്ട്രിയാണ് ലൈബീരിയ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെങ്കടലിലും ഗള്‍ഫ് മേഖലയിലും കപ്പലുകളും ജീവനക്കാരും നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. വാണിജ്യത്തെ തന്നെ തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങളെ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് എസ്.ജയശങ്കര്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സ്ട്രെയിറ്റ് ഓഫ് ഹോർമുസ്, ഗൾഫ് ഓഫ് ഒമാൻ, ചെങ്കടൽ, ഗൾഫ് ഓഫ് ഏഡൻ, ബാബ്-എൽ-മന്ദെബ്, കറുത്ത കടൽ തുടങ്ങിയ മേഖലകളിലാണ് ഇപ്പോള്‍ പ്രധാനമായും സുരക്ഷാ ഭീഷണി നില്‍ക്കുന്നത്. 

"A Terrorist State Asking Me?": S. Jaishankar Slams Pakistani Journalist at UN Press Conference:

Indian External Affairs Minister S. Jaishankar delivered a sharp retort to a Pakistani journalist who asked when India would stop sponsoring terrorism, replying, "A terrorist state is asking me this question?" The incident occurred during a press conference at the UN headquarters in New York, where Jaishankar, alongside Liberian Foreign Minister Sara Beysolow Nyanti, announced the formation of the 'Group of Friends on Safety and Security of Shipping and Seafarers'. Following the exchange, India's Permanent Representative to the UN, Harish Parvathaneni, intervened to clarify that the journalist's query had already been answered clearly. This confrontation followed an earlier incident where Pakistani Prime Minister Shehbaz Sharif ignored questions from an Indian journalist regarding Pakistan's harboring of terrorists and the prosecution of Hafiz Saeed