Image: @ndtv, AI Enhanced

  • യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി. മുന്‍ സഹപ്രവര്‍ത്തക പിടിയില്‍

ഡല്‍ഹിയില്‍ നിന്നും കാണാതായ 31കാരനെ ഗുഡ്ഗാവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹി സ്വദേശിയായ യുവരാജ് സിങ് മഞ്ചന്ദയാണ് കൊല്ലപ്പെട്ടത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. കൊലപാതകത്തിനു പിന്നില്‍ മുന്‍ സഹപ്രവര്‍ത്തകയും പങ്കാളിയുമാണെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read: നമ്പര്‍ പ്ലേറ്റ് ചെളി തേച്ച് മറച്ചു, പിന്നെ സ്കൂട്ടറില്‍ കറങ്ങി 12 പെണ്‍കുട്ടികളെ ഉപദ്രവിച്ചു

ഈ മാസം 6ന് കുടുംബത്തോടൊപ്പം വിവാഹവസ്ത്രങ്ങള്‍ എടുത്ത ശേഷം തനിക്ക് അടിയന്തരമായി ഗുഡ്‌ഗാവില്‍ പോകണമെന്ന് യുവരാജ് സഹോദരിമാരോട് പറഞ്ഞു. പിന്നാലെ ഗുഡ്‌ഗാവിലേക്ക് പോയ യുവരാജ് എട്ടാം തിയതി സഹോദരിമാര്‍ക്ക് വാട്സാപ് സന്ദേശമയച്ചു.  പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി കുടുംബം പറയുന്നു. സെപ്റ്റംബർ 11ന് യുവരാജിനെ കാണ  ബന്ധുക്കൾ ലജ്പത് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Also Read: 'മകനുമായി 100ലേറെ തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു'; കുറ്റസമ്മതം നടത്തി യുവതി!...

തുടര്‍ന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് ആളെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ സെപ്റ്റംബര്‍ 14ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാല്‍ സെപ്റ്റംബര്‍ 16നാണ് വിവരം അറിയിച്ചതെന്ന് യുവരാജിന്റെ കുടുംബം പറയുന്നു. തുടര്‍ന്ന് ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവരാജിന്റെ മുൻ സഹപ്രവർത്തകയായ വത്സ എന്ന യുവതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു. 

ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുകയായിരുന്ന വത്സയേയും പങ്കാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തി മൃതദേഹം ഗുഡ്ഗാവിലെ ഓടയിൽ തള്ളിയതായി പ്രതികൾ സമ്മതിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കോടതി പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Groom-to-Be Murdered and Dumped in Gurgaon Drain: Ex-Colleague and Partner Arrested:

A 31-year-old man named Yuvraj Singh Manchanda, who was scheduled to get married next month, was murdered and his body was dumped in a drain in Gurgaon. He went missing on September 6 after leaving to meet someone in Gurgaon following a wedding shopping trip with his family. Following a missing person complaint, the police identified his former colleague, Valsa, and her partner, who had fled to Uttarakhand, as the primary suspects. The duo was arrested, and preliminary investigations reveal that a financial dispute led to the murder, after which the court remanded them to five days of police custody