സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തി. ബലാല്‍സംഗത്തിന് പിന്നാലെ കുത്തേറ്റാണ് പെണ്‍കുട്ടി മരിച്ചത്. ശരീരത്തില്‍ ആറിടത്ത് മാരകമായ കുത്തേറ്റതായി പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുള്‍പ്പടെ നാലുപേര്‍ അറസ്റ്റിലായി. സെന്‍ട്രല്‍ ഡല്‍ഹിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം വയലില്‍ ഉപേക്ഷിച്ച മൃതദേഹ ഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ച് കൊണ്ടു വന്നതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്. Read More: പ്രണയവിവാഹം കഴിച്ച മകളെ തിരിച്ചെത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; സംഘം കാറിനുള്ളില്‍വച്ച് യുവതിയെ പീഡിപ്പിച്ചു
കഴിഞ്ഞ ഞായറാഴ്ചയാണ് സ്വരൂപ് നഗറിലെ ജസ്പാല്‍ റാണ എന്നയാളുടെ വയലില്‍ നിന്നും ഒരു മൃതദേഹത്തിന്‍റെ അഴുകിയ നിലയിലുള്ള ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചെടുത്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും കൈകള്‍ വേര്‍പെട്ട നിലയിലായിരുന്നു. ശരീരത്തിലെ ചിലഭാഗങ്ങള്‍ നായ്ക്കള്‍ തിന്നുവെന്നും പൊലീസ് പറയുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടിയുടേതാണെന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ കാണാനെത്തിയത്. ടെംബോ വാനിലേക്ക് കയറ്റിയ ശേഷം 17കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതോടെ താന്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് പറയുകയും പെണ്‍കുട്ടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവ് മറ്റ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ശേഷം മറ്റുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ബലാല്‍സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കുത്തിക്കൊന്നുവെന്നും മൃതദേഹം വയലിലേക്കെത്തിച്ച് ചെളിയില്‍ മറവ് ചെയ്ത ശേഷം ഇലകള്‍ കൊണ്ട് മറച്ചുവെന്നും പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
വയലിന്‍റെ പരിസരപ്രദേശത്തുള്ള അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വാന്‍ വയലിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ കിട്ടിയത്. നാല് യുവാക്കളാണ് വാനിലുണ്ടായിരുന്നതെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാന്‍ പൊലീസ് കണ്ടെത്തി. സുഹൃത്തിനെക്കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളൂവെന്ന് അറിയിച്ചിരുന്നതിനാല്‍ വീട്ടുകാരും അന്വേഷിച്ചില്ലെന്ന് പൊലീസ് പറയുന്നു. പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച പെണ്‍കുട്ടി കുടുംബത്തെ സഹായിക്കാന്‍ ജോലിക്കായുള്ള ശ്രമത്തിലായിരുന്നു.