Image credit: instagram/polksheriff

Image credit: instagram/polksheriff

  • ക്രിസ്റ്റീനയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഇത്തരത്തിലൊരു സംശയമുണ്ടായിരുന്നതായി അദ്ദേഹവും വെളിപ്പെടുത്തി

സ്വന്തം മകനെ ലൈംഗികമായി ഉപയോഗിച്ചുവന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഫ്ലോറിഡ സ്വദേശിയായ ക്രിസ്റ്റീന ക്ലെമന്‍സ് എന്ന യുവതിയാണ് അറസ്റ്റിലായത്. നീണ്ട നാലുവര്‍ഷമാണ് ഇവര്‍ മകനുമായി ലൈംഗികബന്ധം പുലര്‍ത്തിയതെന്ന് പൊലീസ് പറയുന്നു. 

അതിരുവിട്ട പെരുമാറ്റത്തില്‍ മടുത്ത് കഴിഞ്ഞ ദിവസം മകന്‍ വഴക്കിട്ടതോടെ  യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ മര്‍ദിച്ചുവെന്ന ക്രിസ്റ്റീനയുടെ പരാതിയില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് മകന്‍ വെളിപ്പെടുത്തിയത്. 'എന്തായാലും ഞാന്‍ തല്ലിയെന്നതിനല്ലേ നിങ്ങള്‍ കേസെടുത്തത്. ഒരു കാര്യം കൂടി അറിയൂ, എനിക്ക് 18 വയസായപ്പോള്‍ മുതല്‍ അമ്മയുമായി ലൈംഗികബന്ധം കൂടി പുലര്‍ത്തുന്നുണ്ട്' - മകന്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. 

ഇതോടെ ക്രിസിറ്റീനയെ പൊലീസ് ചോദ്യം ചെയ്തു. കൗമാരപ്രായം മുതല്‍ താന്‍ മകനുമായി ബന്ധം പുലര്‍ത്തിയെന്ന് ക്രിസ്റ്റീന സമ്മതിച്ചു. കൂടിപ്പോയാല്‍ നൂറു തവണ മാത്രമാണ് താനങ്ങനെ ചെയ്തിട്ടുള്ളതെന്നായിരുന്നു ക്രിസ്റ്റീനയുടെ വെളിപ്പെടുത്തല്‍. ക്രിസ്റ്റീനയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഇത്തരത്തിലൊരു സംശയമുണ്ടായിരുന്നതായി അദ്ദേഹവും വെളിപ്പെടുത്തി. ഭാര്യ മകനുമായി തങ്ങളുടെ കിടപ്പുമുറിയിലേക്ക് കയറിപ്പോകുകയും വാതില്‍ പൂട്ടുകയും ചെയ്യുമായിരുന്നുവെന്നും ഇടയ്ക്ക് തനിക്ക് സംശയം തോന്നിയിട്ടുണ്ടെന്നുമായിരുന്നു ഭര്‍ത്താവിന്‍റെ വെളിപ്പെടുത്തല്‍. 

സംഭവത്തില്‍ ക്രിസ്റ്റീനയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പണം കെട്ടിവച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീനയെ ജാമ്യത്തില്‍ വിട്ടു. മകനെതിരെ ഗാര്‍ഹിക പീഡനക്കുറ്റം കൂടി ചുമത്തി റിമാന്‍ഡ് ചെയ്തു. 

ENGLISH SUMMARY:

A Florida woman named Christina Clemens was arrested after admitting to maintaining a long-term incestuous relationship with her adult son. The case surfaced when police officers responded to a domestic violence complaint filed by Clemens against her son following an argument. After being taken into custody for domestic battery, the son disclosed to investigators that he had been involved in an inappropriate relationship with his mother since he turned 18. During subsequent interrogation, Clemens confessed to the allegations, estimating that she had engaged in sexual acts with her son approximately 100 times over four years. Her husband later told authorities that he had long harbored suspicions after repeatedly witnessing them lock themselves inside a bedroom together. Both individuals were formally charged by law enforcement, with Clemens eventually released on bail while the son was remanded on domestic abuse charges.