kollam-arrest-pocso

TOPICS COVERED

  • കാൽനടയായോ സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തുമ്പോഴാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിനു ശേഷം പ്രതി ഇടറോഡുകളിലൂടെ സഞ്ചരിച്ച് രക്ഷപ്പെടും

 ഇരുചക്രവാഹനത്തില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് പൊലീസ് പിടിയില്‍. പുത്തൂർ ആലയ്ക്കൽ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33) ആണ് അറസ്റ്റിലായത്. റൂറൽ പൊലീസ് ഡാൻസാഫ് ടീമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നെടുവത്തൂരില്‍ കോഴിക്കട നടത്തുകയാണ് ഇയാൾ.

Also Read: സുഹൃത്തിനെ കാണാന്‍ പോയ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൃതദേഹം തെരുവുനായ്ക്കള്‍ തിന്നു

നീല നിറത്തിലുള്ള സ്കൂട്ടറിലാണ് ഇയാളുടെ യാത്ര. ഹെല്‍മറ്റും മാസ്കും ധരിച്ചിട്ടുണ്ടാകും. കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി 12 പെൺകുട്ടികളെ ഉപദ്രവിച്ചതായി ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു. ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Also Read: 'മകനുമായി 100ലേറെ തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു'; കുറ്റസമ്മതം നടത്തി യുവതി!

കാൽനടയായോ സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തുമ്പോഴാണ് ആക്രമിച്ചിരുന്നത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിൽ ചെളി തേച്ചും ഒരുഭാഗം ഒടിച്ചും റജിസ്ട്രേഷൻ നമ്പർ കാണാത്ത തരത്തിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരിപ്പുകളാണ് ഇയാൾ ധരിച്ചിരുന്നത്. ആക്രമണത്തിനു ശേഷം കുന്നത്തൂർ, അടൂർ, കൊട്ടാരക്കര താലൂക്കുകളിലെ വിവിധ ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് കടന്നുകളഞ്ഞിരുന്നത്.

വിവിധ സ്ഥലങ്ങളിൽനിന്ന് ലഭ്യമായ നാനൂറോളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ആദ്യഘട്ടത്തിൽ ഇയാളെ കണ്ടെത്താനായിരുന്നില്ല. ഡാൻസാഫ് ടീമിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഒടുവിൽ ഇയാൾ പിടിയിലായത്. കൊല്ലം–തേനി ദേശീയപാതയിൽ ശൂരനാട് പുളിമൂട് ജംക്‌ഷനു സമീപവും ചക്കുവള്ളി– മലനട റോഡിലും പടിഞ്ഞാറേകല്ലട ഐത്തോട്ടുവയിലും കിഴക്കേ കല്ലട ചിറ്റുമലയിലും വിദ്യാർഥിനികൾ അതിക്രമത്തിന് ഇരയായതായി പൊലീസ് പറയുന്നു.

എന്നാൽ ഒരിടത്ത് പ്രതി മാസ്ക് ധരിച്ചിരുന്നില്ല. അക്രമിയെ ധൈര്യത്തോടെ നേരിട്ട ഒരു പെൺകുട്ടി ഇയാളെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ രൂപവും ശരീരഭാഷയും മനസിലാക്കിയ പെൺകുട്ടി, ഇയാൾക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്നും മൊഴി നൽകി. പൊലീസിന് പെൺകുട്ടി നൽകിയ ഈ നിർണായക സൂചനകളാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

Serial Scooter Molester Lijo Joseph Arrested After Targetting 12 Schoolgirls in Kollam and Pathanamthitta:

Police arrested a 33-year-old poultry shop owner, Lijo Joseph, for sexually harassing at least 12 schoolgirls across Kollam and Pathanamthitta districts over four months. Riding a blue scooter with helmet, mask, and a mud-smear hidden license plate, he targeted girls traveling alone on foot or bicycle in isolated areas. The culprit was finally tracked down by the Rural Police DANSAF team after analyzing nearly 400 CCTV camera feeds. A courageous victim who resisted the attack provided critical clues about his physical appearance and habit of chewing betel leaves, which proved decisive in leading to his arrest